തുനിവ് എന്ന അജിത് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കൺമണി എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. നിരവധിപേരാണ് മഞ്ജുവിന് ആശംസകളുമായി രംഗത്ത് എത്തിയത്.മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്.
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട തുനിവ് എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം അജിത് കുമാറും എച്ച്. വിനോദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുനിവ് .വീര,സമുദ്രക്കനി, ജോൺ കൊക്കൻ, തെലുങ്ക് നടൻ വിജയ് എന്നിവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം നീരവ് ഷാ നിർവഹിക്കുന്നു. വിജയ് വേലുക്കുട്ടി ആണ് എഡിറ്റർ. പൊങ്കലിന് ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. തുനിവിനുശേഷം വിഘ്നേശ് ശിവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അജിത് നായകനാകുന്നത്.തൃഷ ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |