തിരുവനന്തപുരം:രക്ഷിതാക്കൾക്ക് മക്കൾ സഞ്ചരിക്കുന്ന
സ്‌കൂൾ ബസ് ട്രാക്ക് ചെയ്യുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ 'വിദ്യ വാഹൻ' മൊബൈൽ ആപ്പ്. ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.
മോട്ടർ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഇതിനായി രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം.
സംശയങ്ങൾക്ക് 1800 5997099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |