കന്നട ചലച്ചിത്രതാരങ്ങളായ പവിത്ര ലോകേഷും വി.കെ. നരേഷും വിവാഹിതരാകുന്നു. പരസ്പരം സ്നേഹ ചുംബനം നൽകുന്ന വിഡിയോ പങ്കുവച്ചാണ് ഇരുവരും വിവാഹ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്. 62കാരനായ നരേഷിന്റെ നാലാം വിവാഹമാണ് 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.നരേഷിനൊപ്പം ഹോട്ടൽമുറിയിൽ താമസിച്ച പവിത്രയെ നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി പിടികൂടിയതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നതാണ്. കഴിഞ്ഞ ജൂലായിൽ മൈസൂരിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. രമ്യയുമായി വേർപിരിഞ്ഞെന്ന വാദവുമായി നരേഷ് രംഗത്തെത്തിയെങ്കിലും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്ന് രമ്യ വെളിപ്പെടുത്തി. പവിത്ര തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നുനരേഷിന്റെ മറ്റൊരു വാദം. പവിത്രയും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് അന്ന് വിവാദത്തിലേക്ക് നയിച്ചത്. എന്നാൽ മാസങ്ങൾക്കുശേഷം ഇരുവരും വിവാഹ പ്രഖ്യാപനം നടത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |