SignIn
Kerala Kaumudi Online
Saturday, 27 April 2024 5.11 AM IST

ഗൂഗിൾ പേ ചെയ്യുമ്പോൾ ഇനിമുതൽ ഇങ്ങനെ ചെയ്താൽ പണം അയയ്ക്കുന്നതിനിടയ്ക്ക് 'പണി' കിട്ടില്ല

gpay

ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ പണമിടപാടുകൾക്ക് ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിൾ പേ. പണം അയയ്ക്കുന്നതിനിടക്ക് പണി കിട്ടിയവരും ഏറെയാണ്. ചിലപ്പോൾ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആൾക്ക് ലഭിച്ചിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് ഗൂഗിൾ പേ പേയ്മെ​​ന്റ് ഇങ്ങനെ തടസ്സപ്പെടുന്നത്. അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്കിംഗ് സെർവർ ഡൗൺ ആവുമ്പോഴാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.

ഗൂഗിൾ പേയിൽ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികൾ വഴിയാണ്. നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാൽ അക്കൗണ്ട് വിവരങ്ങൾ നൽകാതെ ഈ ഐഡി ഉപയോ​ഗിച്ച് ഇടപാടുകൾ നടത്താം. യുപിഐ ഐഡിയിൽ yourname@oksbi, yourname@okaxis എന്നൊക്കെ കണ്ടിട്ടില്ലേ? ഇതിൽ @ നു ശേഷമുള്ള sbi, axis എന്നിവ പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് ആണ്. ഗൂഗിൾ പേയിൽ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്മെ​ന്റ് സർവീസ് പ്രൊവൈഡേഴ്സ് ആണുള്ളത്. രജി​സ്റ്റർ ചെയ്യുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു സർവീസ് പ്രൊവൈഡർ നൽകുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിനെ ആശ്രയിച്ചിരിക്കും ഇടപാടുകൾ.

കൂടുതൽ പ്രൊവൈഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിലൂടെ ഗൂഗിൾ പേയിലെ ട്രാൻസാ​ക്‌ഷൻ വിജയനിരക്ക് കൂട്ടാം. അതിനായി, ​ഗൂ​ഗിൾപേ തുറന്ന് മുകളിൽ വലതു ഭാഗത്തെ നമ്മുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. ശേഷം പ്രൈമറി അക്കൗണ്ടിലെ 'മാനേജ് യുപിഐ ഐഡി' എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സെർവർ ഡൗണായാലും അടുത്തത് വഴി ഇടപാട് നടക്കും. അഥവാ, പരാജയനിരക്ക് 4 ൽ 1 ആയി കുറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GPAY, GOOGLEPAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.