SignIn
Kerala Kaumudi Online
Friday, 19 April 2024 8.32 AM IST

പഴയ പ്രൗഢിയിൽ വീണ്ടും സജി

saji

തിരുവനന്തപുരം: വാവിട്ട പ്രസംഗത്തെതുടർന്ന് കഴിഞ്ഞ ജൂലായിൽ അപ്രതീക്ഷിതമായി ഇറങ്ങിപ്പോകേണ്ടിവന്ന സജി ചെറിയാൻ മന്ത്രി പദത്തിലേക്ക് ഇന്ന് വീണ്ടുമെത്തുന്നു. മന്ത്രിസ്ഥാനം രാജിവച്ച ശേഷം സെക്രട്ടേറിയറ്റിൽ ഉപേക്ഷിച്ചുപോയ എട്ടാം നമ്പർ സ്റ്റേറ്റ് കാറിലാവും ദേശീയപതാക പറപ്പിച്ച് ഇനി സജിചെറിയാന്റെ യാത്ര. കഴിഞ്ഞ ജൂലായ് ആറിന് നിയമസഭാസമ്മേളനം നടക്കുന്നതിനിടെയായിരുന്നു രാജി. ആറ് മാസമായപ്പോഴേക്കും മന്ത്രി പദത്തിലേക്കുള്ള തിരിച്ചുവരവ്.

വിവാദങ്ങൾ വിളിച്ചുവരുത്തുകയും അതിൽ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കുകയുമാണ് സജിചെറിയാന്റെ സ്റ്റൈൽ. 2018ലെ മഹാപ്രളയ കാലത്ത് ഹെലികോപ്ടർ അയച്ചില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ചാനലുകളിൽ സജി ചെറിയാൻ വിലപിച്ചത് സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ മഹിമ കളഞ്ഞുകുളിച്ചു. ഇതോടെ, സജിയുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞെന്ന് വിധിയെഴുതിയവർക്കു മുന്നിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായാണ് സജിയുടെ രണ്ടാംവരവ് . അസാധാരണ വേഗത്തിലായിരുന്നു പാർലമെന്ററി രംഗത്തെ സജി ചെറിയാന്റെ വളർച്ച. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലൂടെ രണ്ടര വർഷത്തോളം മാത്രം സാമാജികനായിരുന്ന സജി, അടുത്ത സർക്കാരിൽ ആലപ്പുഴയിൽ നിന്ന് ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പിൻഗാമിയായാണ് മന്ത്രിക്കസേരയിലെത്തിയത്.

കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാനായി, ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സാന്ത്വനമേകാനും അദ്ദേഹം സമയം കണ്ടെത്തി. ചെങ്ങന്നൂർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ റിട്ട.സ്റ്റാറ്റിസ്റ്രിക്കൽ ഓഫീസർ ടി.ടി.ചെറിയാന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965ലാണ് ജനനം. എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയിലെത്തി. കാൽ നൂറ്റാണ്ട് കെ.എസ്.യു അടക്കി ഭരിച്ച മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ വിദ്യാഭ്യാസം. 1980ൽ സി.പി.എം അംഗമായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു.

1995ൽ മുളക്കുഴ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് പാർലമെന്ററി രംഗത്തേക്ക് ചുവടുവച്ചത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസർവകലാശാല സിൻഡിക്കേറ്റംഗം, സ്‌പോർട്സ് കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2001ൽ പാർട്ടി ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി. 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് 5321 വോട്ടുകൾക്ക് പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് ചെങ്ങന്നൂരിൽ 2018ലെ ഉപതിരഞ്ഞെടുപ്പിൽ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021ൽ കോൺഗ്രസിന്റെ ജില്ലയിലെ കരുത്തനായ നേതാവ് എം.മുരളിയെ തോൽപ്പിക്കുമ്പോൾ സജിചെറിയാന്റെ ഭൂരിപക്ഷം 32,093 ആയി വർദ്ധിച്ചു. ക്രിസ്റ്റീനയാണ് ഭാര്യ. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, എം.ബി.ബി.എസ് വിദ്യാർത്ഥിനി ശ്രവ്യ. മ​രു​മ​ക്ക​ൾ​:​ ​അ​ല​ൻ,​ ​ജ​സ്റ്റി​ൻ.

സ​ജി​ക്ക് ​ക​വ​ടി​യാ​ർ​ ​ഹൗ​സ് ​കി​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യി​രു​ന്ന​ ​ക​വ​ടി​യാ​ർ​ ​ഹൗ​സ് ​ര​ണ്ടാം​ ​വ​ര​വി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ക്കി​ല്ല.​ ​സ​ജി​ ​രാ​ജി​ ​വ​ച്ച​പ്പോ​ൾ​ ​ഈ​ ​വ​സ​തി​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ന് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​നേ​ര​ത്തേ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു.​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​ന്റെ​ ​ക​ന്റോ​ൺ​മെ​ന്റ് ​ഹൗ​സ് ​ഉ​ൾ​പ്പെ​ടെ​ 21​ ​മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​സ​ജി​ ​ചെ​റി​യാ​ന് ​അ​തി​നാ​ൽ​ ​വാ​ട​ക​വീ​ട് ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​രും.
സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ന​ക്സ് ​ഒ​ന്നി​ലാ​യി​രു​ന്നു​ ​നേ​ര​ത്തേ​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​ഓ​ഫീ​സ്.​ ​അ​ദ്ദേ​ഹം​ ​മാ​റി​യ​ ​ശേ​ഷം​ ​അ​ട​ച്ചി​ട്ടി​രു​ന്ന​ ​ഈ​ ​ഓ​ഫീ​സ് ​ത​ന്നെ​ ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ക്കും.

എ​വി​ടെ​യും​ ​പ​രാ​തി​യി​ല്ല,​ ​ഭ​ര​ണ​ഘ​ട​നാ
വി​രു​ദ്ധ​മാ​യി​ ​പ​റ​ഞ്ഞി​ട്ടി​ല്ല​:​ ​സ​ജി​ ​ചെ​റി​യാൻ

ടി.​എ​സ്.​ ​സ​ന​ൽ​കു​മാർ

ചെ​ങ്ങ​ന്നൂ​ർ​:​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യോ​ ​നി​യ​മ​വി​രു​ദ്ധ​മാ​യോ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​സ​ജി​ ​ചെ​റി​യാ​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​പ​രാ​തി​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​എം.​എ​ൽ.​എ​ ​ആ​യി​രി​ക്കു​ന്ന​ ​ഒ​രാ​ൾ​ ​മ​ന്ത്രി​യാ​ക​ണ​മോ​ ​എ​ന്ന​ത് ​സ​ർ​ക്കാ​രാ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ത​ന്റെ​ ​പേ​രി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​ ​പ​രാ​തി​ക​ളും​ ​തീ​ർ​പ്പാ​യി.​ ​എ​വി​ടെ​യും​ ​കേ​സി​ല്ല.​ ​പൊ​ലീ​സ് ​ആ​റ് ​മാ​സം​ ​അ​ന്വേ​ഷി​ച്ച് ​ക​ഴ​മ്പി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യ​താ​ണ്.​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​തെ​ളി​ഞ്ഞു.​ ​മ​ന്ത്രി​സ്ഥാ​ന​ത്തു​ ​ക​ടി​ച്ചു​തൂ​ങ്ങാ​തെ​ ​മാ​റി​ ​നി​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​യും​ ​പാ​ർ​ട്ടി​യു​ടെ​യും​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്കാ​നാ​ണ്.​ ​ധാ​ർ​മ്മി​ക​ത​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​രാ​ജി​വ​ച്ച​ത്.​ ​തി​രു​വ​ല്ല​ ​കോ​ട​തി​യി​ലെ​ ​ത​ട​സ്സ​ ​ഹ​ർ​ജി​യി​ൽ​ ​കോ​ട​തി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​പോ​സി​റ്റീ​വാ​യ​ ​സ​മീ​പ​നം​ ​വേ​ണ​മെ​ന്നും​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.
മ​ന്ത്രി​സ്ഥാ​നം​ ​തി​രി​കെ​ ​ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞ​തോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​വീ​ട്ടി​ലും​ ​അ​ദ്ദേ​ഹം​ ​ചെ​യ​ർ​മാ​നാ​യു​ള​ള​ ​ക​രു​ണ​ ​പെ​യി​ൻ​ ​ആ​ൻ​ഡ് ​പാ​ലി​യേ​റ്റീ​വ് ​കെ​യ​റി​ന്റെ​ ​ഓ​ഫീ​സി​ലും​ ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​തി​ര​ക്കാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ ​ന​ട​ത്തി​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​തി​രി​ച്ചു.

ഗ​വ​ർ​ണ​ർ​ ​വ​ഴ​ങ്ങി​യ​ത്
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പിൽ

■​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശു​പാ​ർ​ശ​ ​ത​ള്ള​രു​തെ​ന്ന് ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ലും
തി​രു​വ​ന​ന്ത​പു​രം​:​ ​സ​ജി​ ​ചെ​റി​യാ​നെ​ ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യി​ക്കാ​നു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശു​പാ​ർ​ശ​ ​ത​ള്ള​രു​തെ​ന്നാ​യി​രു​ന്നുഗ​വ​ർ​ണ​ർ​ക്ക് ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ൽ​ ​ആ​ർ.​ ​വെ​ങ്കി​ട്ട​ര​മ​ണി​ ​ന​ൽ​കി​യ​ ​ഉ​പ​ദേ​ശം​ .​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ന​ട​ത്തി​യാ​ൽ​ ​ഒ​രു​ ​നി​യ​മ​പ്ര​ശ്ന​വും​ ​ഉ​ണ്ടാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ഇ​തോ​ടെ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ക​ടും​പി​ടു​ത്തം​ ​ഉ​പേ​ക്ഷി​ച്ച് ​പ്ര​തി​ജ്ഞ​യ്ക്ക് ​അ​നു​മ​തി​യും,​സ​മ​യ​വും​ ​അ​നു​വ​ദി​ച്ച​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​വ​ശ്യം​ ​ഗ​വ​ർ​ണ​ർ​ക്ക് ​ത​ള്ളാ​നാ​വി​ല്ലെ​ന്നും​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​ബാ​ദ്ധ്യ​ത​യി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​ഞ്ഞു​മാ​റ​രു​തെ​ന്നു​മാ​ണ് ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ൽ​ ​ഫോ​ണി​ൽ​ ​ഉ​പ​ദേ​ശി​ച്ച​ത്.​ ​കേ​സ് ​രേ​ഖ​ക​ളും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശു​പാ​ർ​ശ​യു​മ​ട​ക്കം​ ​മു​ഴു​വ​ൻ​ ​വി​വ​ര​ങ്ങ​ളും​ ​ശേ​ഖ​രി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​കോ​ഴി​ക്കോ​ട്ടാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​തി​നു​ ​പി​ന്നാ​ല​ ​ഗ​വ​ർ​ണ​റെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​സ​ത്യ​പ്ര​തി​ജ്ഞ​യി​ലെ​ ​അ​നി​ശ്ചി​ത​ത്വം​ ​നീ​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ച​തി​ന് ​സ​ജി​ ​ചെ​റി​യാ​നെ​തി​രാ​യ​ ​കേ​സി​ന്റെ​ ​വി​വ​ര​ങ്ങ​ളും​ ,​ഈ​ ​കേ​സി​ൽ​ ​തെ​ളി​വി​ല്ലെ​ന്ന് ​കാ​ട്ടി​യു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​റി​പ്പോ​ർ​ട്ടു​മ​ട​ക്കം​ ​ഹാ​ജ​രാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പി​ന്നാ​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ഒ​രു​ ​കെ​ട്ട് ​രേ​ഖ​ക​ൾ​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ച്ചു.​ ​കേ​സ് ​എ​ഴു​തി​ത്ത​ള്ളാ​നു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​റി​പ്പോ​ർ​ട്ട​ട​ക്കം​ ​ഇ​തി​ലു​ണ്ടാ​യി​രു​ന്നു.​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ളി​ച്ച്,​ ​രേ​ഖ​ക​ളു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​ഉ​റ​പ്പാ​ക്കേ​ണ്ട​തെ​ന്ന് ​അ​റി​യി​ച്ചു.

'​ഉ​ത്ത​ര​വാ​ദി​ത്തം
മു​ഖ്യ​മ​ന്ത്രി​ക്ക് '
പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​അ​നു​കൂ​ല​മാ​ണെ​ന്നും​ ​കേ​സ് ​എ​ഴു​തി​ത്ത​ള്ളാ​വു​ന്ന​താ​ണെ​ന്ന​ ​നി​യ​മോ​പ​ദേ​ശം​ ​സ​ർ​ക്കാ​രി​ന് ​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഗ​വ​ർ​ണ​റോ​ട് ​പ​റ​ഞ്ഞു.​ ​അ​ത്ര​യ്ക്ക് ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ​ ​താ​ൻ​ ​എ​തി​രു​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും​ ​ഈ​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​പൂ​ർ​ണ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​മു​ഖ്യ​മ​ന്ത്രി​ക്കാ​യി​രി​ക്കു​മെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​കോ​ട​തി​ ​പ​രാ​മ​ർ​ശ​ത്തെ​ ​തു​ട​ർ​ന്ന​ല്ല,​ ​ധാ​ർ​മ്മി​ക​ത​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ​ ​രാ​ജി​ ​വ​ച്ച​തെ​ന്നും​ ​വി​ശ​ദീ​ക​രി​ച്ചു​ള്ള​ ​ക​ത്തും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​രാ​ജ്ഭ​വ​നി​ലെ​ത്തി​ച്ചു.​ ​ഗ​വ​ർ​ണ​ർ​ ​വീ​ണ്ടും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ളി​ച്ച്,​ ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ​സ​മ​യം​ ​അ​നു​വ​ദി​ച്ച​താ​യി​ ​അ​റി​യി​ച്ചു..

സ​ജി​ ​ചെ​റി​യാ​ന് ​പ​ഴയ
വ​കു​പ്പു​ക​ൾ,​ ​സ്റ്റാ​ഫും

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​യാ​യിഇ​ന്ന് ​വീ​ണ്ടും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​സ​ജി​ ​ചെ​റി​യാ​ന് ​അ​ദ്ദേ​ഹം​ ​നേ​ര​ത്തേ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​സാം​സ്കാ​രി​കം,​ ​യു​വ​ജ​ന​ക്ഷേ​മം​ ​വ​കു​പ്പു​ക​ൾ​ ​ത​ന്നെ​ ​ല​ഭി​ച്ചേ​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​ഇ​തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക.
അ​ദ്ദേ​ഹ​ത്തി​ന് ​മു​മ്പു​ണ്ടാ​യി​രു​ന്ന​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫ് ​അം​ഗ​ങ്ങ​ൾ​ ​ത​ന്നെ​യാ​വും
തു​ട​രു​ക.​ ​അ​വ​രെ​ല്ലാം​ ​നി​ല​വി​ൽ​ ​വി​വി​ധ​ ​മ​ന്ത്രി​മാ​രു​ടെ​ ​ഓ​ഫീ​സു​ക​ളി​ലാ​ണ്.​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​മ​നു​ ​സി.​ ​പു​ളി​ക്ക​ൻ​ ​നി​ല​വി​ൽ​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​ ​റ​ഹ്മാ​ന്റെ​ ​സ്റ്റാ​ഫി​ലാ​ണ്.​ ​അ​ദ്ദേ​ഹം​ ​തി​രി​ച്ച് ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​ഓ​ഫീ​സി​ലേ​ക്കെ​ത്തു​മ്പോ​ൾ​ ​അ​ബ്ദു​ ​റ​ഹ്മാ​ന് ​പ​ക​രം​ ​ആ​ളെ​ ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​രും.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​അ​നി​ൽ​കു​മാ​ർ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ള്ള​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​പ്പി​ച്ച് ​മ​ട​ങ്ങി​യി​രു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ
പ്ര​തി​പ​ക്ഷം
ബ​ഹി​ഷ്‌​ക​രി​ക്കും

കൊ​ച്ചി​:​ ​സ​ജി​ ​ചെ​റി​യാ​നെ​ ​വീ​ണ്ടും​ ​മ​ന്ത്രി​യാ​ക്കു​ന്ന​ത് ​അ​ധാ​ർ​മ്മി​ക​വും​ ​തെ​റ്റു​മാ​ണെ​ന്നും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​പ്ര​തി​പ​ക്ഷം​ ​ബ​ഹി​ഷ്‌​ക്ക​രി​ക്കു​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ഗ​വ​ർ​ണ​റും​ ​സ​ർ​ക്കാ​രും​ ​വി​യോ​ജി​പ്പു​ക​ൾ​ ​പ​റ​യു​ക​യും​ ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​കേ​ര​ളം​ ​കാ​ണു​ന്ന​ത്.​ ​ഇ​വ​രെ​ ​യോ​ജി​പ്പി​ക്കാ​ൻ​ ​ഇ​ട​നി​ല​ക്കാ​രു​ണ്ട്.​ ​അ​തി​ൽ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്.
ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ച​തി​നാ​ണ് ​സ​ജി​ ​ചെ​റി​യാ​ന് ​രാ​ജി​വ​യ്‌​ക്കേ​ണ്ടി​ ​വ​ന്ന​ത്.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ഇ​ടി​ച്ചു​ ​താ​ഴ്ത്തി​യു​ള്ള​ ​പ്ര​സം​ഗം​ ​അ​തു​പോ​ലെ​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യാ​തെ​യ​ല്ല​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​രാ​ജി​വ​ച്ച​ത്.​ ​ആ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​ന്ന് ​എ​ന്ത് ​മാ​റ്റ​മാ​ണു​ണ്ടാ​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സ​ജി​ക്കാ​യി​ ​തു​റ​ന്നു​വ​ച്ച​ ​മ​ന്ത്രി​പ​ദം

കെ.​എ​സ്.​ ​സ​ന്ദീ​പ്

ആ​ല​പ്പു​ഴ​:​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ചെ​ന്ന​ ​പേ​രി​ൽ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​വ​ച്ച​ ​സ​ജി​ ​ചെ​റി​യാ​നു​ ​പ​ക​രം​ ​ആ​രെ​യും​ ​മ​ന്ത്രി​യാ​ക്കാ​തി​രു​ന്ന​ത് ​എ​ന്തു​കൊ​ണ്ട് ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഒ​റ്റ​ ​ഉ​ത്ത​ര​മേ​യു​ള്ളൂ.​ ​സി.​പി.​എ​മ്മി​നും​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ജി​ ​ചെ​റി​യാ​നി​ലു​ള്ള​ ​വി​ശ്വാ​സം.​ ​ജി.​ ​സു​ധാ​ക​ര​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ആ​ല​പ്പു​ഴ​യി​ൽ​ ​നി​ന്ന് ​മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​ ​സ​ജി​ ​ചെ​റി​യാ​നെ​ ​ഒ​രു​ ​പ​രി​ധി​ക്ക​പ്പു​റം​ ​പാ​ർ​ട്ടി​ക്ക് ​അ​ക​റ്റി​നി​റു​ത്താ​നാ​വി​ല്ല.​ ​സ​ജി​ ​വ​ഹി​ച്ചി​രു​ന്ന​ ​വ​കു​പ്പു​ക​ൾ​ ​മ​റ്റ് ​മ​ന്ത്രി​മാ​ർ​ക്ക് ​വീ​തി​ച്ചു​ന​ൽ​കി​ ​സ​ജി​യു​ടെ​ ​തി​രി​ച്ചു​വ​ര​വി​നു​ള്ള​ ​വ​ഴി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​തു​റ​ന്നി​ട്ട​തും​ ​അ​തു​കൊ​ണ്ടാ​ണ്.
വി​ഭാ​ഗീ​യ​ത​യു​ടെ​ ​ഈ​റ്റി​ല്ല​മാ​യി​രു​ന്ന​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​അ​വ​സാ​ന​ ​വാ​ക്കെ​ന്ന​ ​നി​ല​യി​ലേ​ക്കാ​ണ് ​സ​ജി​ ​ഉ​യ​ർ​ന്ന​ത്.​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ൽ​ ​മ​ന്ത്രി​യാ​യ​തി​നു​ ​പി​ന്നാ​ലെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള​ ​എ​ൻ​ട്രി​ ​സം​ഘാ​ട​ക​ ​മി​ക​വി​നു​ള്ള​ ​അം​ഗീ​കാ​രം​ ​കൂ​ടി​യാ​യി.​ ​പാ​ർ​ട്ടി​ ​പ​ദ​വി​ക​ളി​ൽ​ ​നി​ന്ന് ​സു​ധാ​ക​ര​ൻ​ ​ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ​സ​ജി​ ​ശ​ക്ത​നാ​യ​ത്.​ ​തു​ട​ക്ക​ത്തി​ൽ​ ​സു​ധാ​ക​ര​ന്റെ​ ​അ​ടു​ത്ത​ ​അ​നു​യാ​യി​യാ​യി​ ​നി​ല​കൊ​ണ്ടു.​ ​മി​ക​ച്ച​ ​സം​ഘാ​ട​ക​നാ​യി​ ​പേ​രെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​ആ​ദ്യ​വ​സാ​നം​ ​സ​ജി​ ​നി​റ​ഞ്ഞു​നി​ന്നു.

ഒ​രേ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ര​ണ്ട് ​ത​വണ
സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​ഏ​ഴാ​മൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ച​ ​ശേ​ഷം​ ​ആ​റ് ​മാ​സ​ത്തി​ന​കം​ ​അ​തേ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​തി​രി​ച്ചു​ ​ക​യ​റു​ന്ന​ ​ആ​ദ്യ​ത്തെ​യാ​ളാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ.​ഒ​രേ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​പോ​യി​ ​അ​തേ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​ഏ​ഴാ​മ​ത്തെ​യാ​ളും.
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ലാ​യ് ​ആ​റി​നാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ​ ​രാ​ജി​ ​വ​ച്ച​ത്.​ 182​ ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​പു​റ​ത്ത് ​നി​ൽ​ക്കേ​ണ്ടി​ ​വ​ന്ന​ത്.​ ​രാ​ജി​ ​വ​ച്ച​പ്പോ​ൾ​ ​പ​ക​രം​ ​മ​ന്ത്രി​യെ​ ​സി.​പി.​എം​ ​നി​യോ​ഗി​ക്കാ​തി​രു​ന്ന​പ്പോ​ൾ​ ​ത​ന്നെ​ ​സ​ജി​യു​ടെ​ ​മ​ട​ങ്ങി​വ​ര​വ് ​പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നു.
ഒ​രു​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​രാ​ജി​ ​വ​ച്ച് ​അ​തേ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​തി​രി​ച്ചു​ക​യ​റി​യ​വ​രി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​കാ​ലം​ ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്ന​യാ​ൾ​ ​പി.​ജെ.​ ​ജോ​സ​ഫാ​ണ്.​ 2006​ലെ​ ​വി.​എ​സ്.​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്നാ​ണ് 2006​ ​സെ​പ്റ്റം​ബ​ർ​ ​നാ​ലി​ന് ​അ​ദ്ദേ​ഹം​ ​രാ​ജി​ ​വ​ച്ച​ത് ​ര​ണ്ട് ​വ​ർ​ഷ​വും​ ​പ​തി​നൊ​ന്ന് ​മാ​സ​വും​ 13​ ​ദി​വ​സ​വും​ ​പി​ന്നി​ട്ട​ ​ശേ​ഷ​മാ​യി​രു​ന്നു​ ​മ​ട​ങ്ങി​വ​ര​വ്.​ 1078​ ​ദി​വ​സം​ ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ 2009​ ​ആ​ഗ​സ്റ്റ് 17​നാ​ണ് ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ത്.​ ​എ​ന്നി​ട്ടും,​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ 2010​ ​ഏ​പ്രി​ൽ​ 30​ന് ​വീ​ണ്ടും​ ​രാ​ജി​ ​വ​ച്ചു.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ഏ​കീ​ക​ര​ണ​ത്തി​നാ​യി​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ടാ​ൻ​ ​തീ​രു​മാ​നി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​രാ​ജി.
എ.​കെ.​ ​ആ​ന്റ​ണി​യു​ടെ​ ​ഒ​ന്നാം​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് 1977​ ​ഡി​സം​ബ​ർ​ 20​ന് ​സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ​യും​ 21​ന് ​കെ.​എം.​ ​മാ​ണി​യും​ ​രാ​ജി​ ​വ​ച്ചു.​ 1978​ ​സെ​പ്റ്റം​ബ​ർ​ 16​ന് ​കെ.​എം.​ ​മാ​ണി​യും​ ​ഒ​ക്ടോ​ബ​ർ​ ​നാ​ലി​ന് ​സി.​എ​ച്ചും​ ​തി​രി​ച്ചു​ ​ക​യ​റി.​ ​ഒ​രു​ ​ദി​വ​സം​ ​മു​മ്പേ​ ​രാ​ജി​ ​വ​ച്ച​ത് ​സി.​എ​ച്ചാ​ണെ​ങ്കി​ലും​ ​ആ​ദ്യം​ ​തി​രി​ച്ചു​ക​യ​റി​യ​ത് ​മാ​ണി.​ ​മൂ​ന്നാം​ ​ക​രു​ണാ​ക​ര​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് 1985​ ​ജൂ​ൺ​ 5​ന് ​രാ​ജി​ ​വ​ച്ച​ ​ആ​ർ.​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ 1986​ ​മേ​യ് 25​ന് ​തി​രി​ച്ചെ​ത്തി​യ​ത് 354​ ​ദി​വ​സ​ത്തെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ.
ഒ​ന്നാം​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് 2016​ ​ഒ​ക്ടോ​ബ​ർ​ 14​ന് ​രാ​ജി​ ​വ​ച്ച​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ 2018​ ​ആ​ഗ​സ്റ്റ് 14​നും,​ 2017​ ​മാ​ർ​ച്ച് 27​ന് ​രാ​ജി​ ​വ​ച്ച​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ 2018​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​നും​ ​തി​രി​ച്ചെ​ത്തി.

സ​ജി​ചെ​റി​യാ​നെ​തി​രാ​യ​ ​കേ​സി​ൽ​ ​ത​ട​സ​ഹ​ർ​ജി

തി​രു​വ​ല്ല​:​ ​മു​ൻ​മ​ന്ത്രി​യും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ ​പ്ര​സം​ഗം​ ​സം​ബ​ന്ധി​ച്ച​ ​കേ​സി​ൽ​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​കൊ​ച്ചി​ ​സ്വ​ദേ​ശി​ ​അ​ഡ്വ.​ ​ബൈ​ജു​ ​നോ​യ​ൽ​ ​തി​രു​വ​ല്ല​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ത​ട​സ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​പ്ര​സം​ഗ​ത്തി​ൽ​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​മി​ല്ലെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​അ​ന്വേ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ച്ച​താ​യി​ ​പൊ​ലീ​സ് ​കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബൈ​ജു​ ​നോ​യ​ൽ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​അ​തി​ൽ​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും​ ​വ​രെ​ ​പൊ​ലീ​സി​ന്റെ​ ​പ​രാ​തി​ ​തീ​ർ​പ്പാ​ക്ക​ൽ​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്ക​രു​തെ​ന്നും​ ​സ​ജി​ ​ചെ​റി​യാ​നെ​തി​രെ​ ​തി​രു​വ​ല്ല​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​ഹ​ർ​ജി​ ​ത​ള്ള​രു​തെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ച​രി​ച്ച​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ക​ണ്ണ​ട​ച്ചെ​ന്നും​ ​വ്യാ​ജ​വും​ ​അ​സ​ത്യ​വു​മാ​യ​ ​റി​പ്പോ​ർ​ട്ടാ​ണ് ​പൊ​ലീ​സ് ​ന​ൽ​കി​യ​തെ​ന്നും​ ​നീ​തി​പൂ​ർ​വ​മാ​യ​ ​അ​ന്വേ​ഷ​ണ​മ​ല്ല​ ​ന​ട​ന്ന​തെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ഹ​ർ​ജി​ ​ഇ​ന്ന​ത്തേ​ക്കു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

ഇ​ന്ന് ​ക​രി​ദി​നാ​ച​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​വീ​ണ്ടും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​ഇ​ന്ന് ​കോ​ൺ​ഗ്ര​സ് ​ക​രി​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.​ ​ഡി.​സി.​സി,​ ​ബ്ലോ​ക്ക്,​ ​മ​ണ്ഡ​ലം,​ ​ബൂ​ത്ത് ​ത​ല​ങ്ങ​ളി​ൽ​ ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​ക​റു​ത്ത​ ​കൊ​ടി​ക​ൾ​ ​ഉ​യ​ർ​ത്തി​യും​ ​ബാ​ഡ്ജ് ​ധ​രി​ച്ചും​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.