തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് തൽസ്ഥാനം ഒഴിയുന്നു. രണ്ടു വർഷം മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.
നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവയെ പ്രസിഡന്റാക്കാനാണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് പ്രസിഡന്റ് സ്ഥാനത്തേച്ചൊല്ലി സത്താർ വടക്കുമ്പാടും വി.കെ. ബാവയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ മുന്നിലെത്തിയ പ്രശ്നം ഒതുക്കിത്തീർക്കുവാൻ ജില്ലാ കമ്മിറ്റിയെ അധികാരപ്പെടുത്തുകയായിരുന്നു. അതുപ്രകാരം ആദ്യത്തെ രണ്ടുവർഷം സത്താർ വടക്കുമ്പാടിനും ബാക്കി സമയം വി.കെ. ബാവക്കും നൽകാനായിരുന്നു ശുപാർശ.
ഇതുപ്രകാരം സത്താർ വടക്കുമ്പാട് ഇന്നോ നാളെയോ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് പ്രസിഡന്റിന്റെ അടുത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. സത്താർ രാജിവച്ചാലും നടപടിക്രമങ്ങൾ പാലിച്ച് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കാൻ ഒരുമാസത്തോളം വൈകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |