പ്രിൻസ് തിയേറ്ററിൽ പരാജയം നേരിട്ടതിനാൽ വിതരണക്കാർക്ക് നഷ്ടപരിഹാരമായി 3 കോടി നൽകി ശിവകാർത്തികേയൻ. ശിവകാർത്തികേയൻ നായകനായ പ്രിൻസ് 12 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നഷ്ടത്തിന്റെ അൻപത് ശതമാനം ശിവകാർത്തികേയനും നിർമ്മാതാക്കളും ചേർന്നു നൽകി. മൂന്നുകോടി രൂപ ശിവകാർത്തികേയൻ വിതരണക്കാർക്ക് നൽകി എന്നാണ് വിവരം. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ ചിത്രം അനുദീപ് കെ.വി ആണ് സംവിധാനം ചെയ്തത്. ഒരു ഇന്ത്യൻ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുക്രെയ്ൻ നടി മരിയ റിയാബോഷപ്‌കയാണ് നായിക. അതേസമയം മാവീരൻ ആണ് ശിവകാർത്തികേയൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |