ഹയ എന്ന ചിത്രത്തിനു ശേഷം ചന്തുനാഥ് ,ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ ആലുവയിൽ ചിത്രീകരണം ആരംഭിച്ചു.
പൂർണമായി ത്രില്ലർഗണത്തിൽപ്പെട്ട ചിത്രത്തിൽ
ധീരജ് ഡെന്നി, സുധീർ കരമന,അജിഷ പ്രഭാകരൻ, കെ.ആർ.ഭരത് ( ഹയ ഫെയിം) വിനോദ് സാഗർ (രാഷസൻ ഫെയിം) മെറീന മൈക്കിൾ ,ജയരാജ് കോഴിക്കോട്, ബേബി അഷിത എന്നിവർക്കൊപ്പം ആസ്ട്രേലിയയിൽ നിന്നുള്ള രണ്ട് അഭിനേതാക്കളും അണിനിരക്കുന്നു. അർജുൻ ശങ്കർ -പ്രശാന്ത് നടേശൻ എന്നിവരുടേതാണ് തിരക്കഥ. മനോഹർ നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻ സദാനന്ദൻ എ.ച്ച്.സി.പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ അഹമ്മദ് ഗഫൂറാണ് നിർമ്മാണം.പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |