ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത
ബാതുമി : ജോർജിയയിൽ നടക്കുന്ന ലോക കപ്പ് വനിത ചെസിന്റെ ഫൈനലിൽ കടന്ന് ചരിത്രമെഴുതി ഇന്ത്യൻ കൗമാരതാരം ദിവ്യ ദേശ്മുഖ്. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് 19കാരിയായ ദിവ്യ. 101 നീക്കങ്ങൾ കണ്ട സെമിയുടെ രണ്ടാം ഗെയിമിൽ തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള ചൈനീസ് താരം ടാൻ സോംഗ്ഇയെ തോൽപ്പിച്ചാണ് ദിവ്യ ചരിത്രം സൃഷ്ടിച്ചത്. സെമിയുടെ ആദ്യ ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞു.
അതേസമയം ഇന്ത്യൻ താരം കൊനേരു ഹംപിയും ചൈനീസ് താരം ലീ ടിംഗ് ജീയും തമ്മിലുള്ള സെമിഫൈനലിന്റെ രണ്ടാം ഗെയിമും സമനിലയിൽ പിരിഞ്ഞു. ഇന്നലെ 75 നീക്കങ്ങളിലാണ് ഇവർ സമനില സമ്മതിച്ചത്. ഫൈനലിൽ ദിവ്യയുടെ എതിരാളി ആരെന്നറിയാൻ ഇന്ന് ടൈബ്രേക്കർ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |