SignIn
Kerala Kaumudi Online
Saturday, 27 April 2024 1.06 AM IST

ഹൈബ്രിഡ് യുദ്ധത്തിൽ സായുധ സേനയുടെ തയ്യാറെടുപ്പ്  അവലോകനം ചെയ്യാൻ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി  തലസ്ഥാനത്ത്

hybrid-war-

തിരുവനന്തപുരം : സൈബർ ഭീഷണിയും ഡ്രോൺ നശീകരണ ശേഷിയുമുൾപ്പടെയുള്ള ഹൈബ്രിഡ് യുദ്ധത്തിൽ സായുധ സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു.

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണും, എം.പിയുമായ ശ്രീ ജുവൽ ഓറം നയിക്കുന്ന ലോക്സഭയിലെയും, രാജ്യസഭയിലെയും അംഗങ്ങളാണ് പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്.

ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജെ ചലപതി അംഗങ്ങളെ സ്വാഗതം ചെയ്തു. സന്ദർശന വേളയിൽ, സേനയുടെ സജ്ജീകരണങ്ങളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും വിശദമായ പ്രവർത്തന വിവരങ്ങൾ അവതരിപ്പിച്ചു. ദീർഘവും ഫലപ്രദവുമായ ആശയവിനിമയത്തിന് ശേഷം കമ്മിറ്റി, സായുധ സേനയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും നല്ല പ്രവർത്തനം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HYBRID, HYBRID WAR, CYBER WAR, ANTI DRONE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.