SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.35 AM IST

യു.ജി.സി ചട്ട ലംഘനം: മൂന്ന് ഗവ. ലാ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം റദ്ദാക്കി

k

കൊച്ചി: യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ സംസ്ഥാനത്തെ മൂന്ന് ഗവ. ലാ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) റദ്ദാക്കി.

ഡോ. ആർ. ബിജുകുമാർ (തിരുവനന്തപുരം ), ഡോ. ബിന്ദു എം. നമ്പ്യാർ (എറണാകുളം), ഡോ. വി.ആർ. ജയദേവൻ (തൃശൂർ) എന്നിവരുടെ നിയമനമാണ് എറണാകുളം ഗവ. ലാ കോളേജ് അദ്ധ്യാപകൻ ഡോ. എസ്.എസ്. ഗിരിശങ്കർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശ, അഡ്മിനിസ്‌ട്രേറ്റീവ് അംഗം പി.കെ. കേശവൻ എന്നിവർ റദ്ദാക്കിയത്..2010ലെ യു.ജി.സി ചട്ടപ്രകാരം സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തണമെന്ന് കോടതി നിർദേശിച്ചു. യോഗ്യതയുള്ള മുഴുവൻ അപേക്ഷകരേയും പരിഗണിക്കുകയും അവരുടെ യോഗ്യതകൾ കൃത്യമായി വിലയിരുത്തുകയും വേണം. അപേക്ഷകരുടെ അക്കാഡമിക് യോഗ്യതയും അഭിമുഖത്തിലെ മാർക്കും വിലയിരുത്തിയുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തേണ്ടത്.
2017 മാർച്ച് 29ന് നിലവിൽ വന്ന ഒഴിവിലേക്ക് നിയമനം നടത്താൻ 2018 ആഗസ്റ്റ് 30ന് പട്ടിക തയ്യാറാക്കിയത് യു.ജി.സി ചട്ടങ്ങളും ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഉത്തരവും പാലിച്ചില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. വിരമിച്ചവർ തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം നൽകിയതായി കരുതി അതുപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണം. ഇതിന് ശേഷമുള്ള ഒഴിവുകളിൽ 2018 ലെ യു.ജി.സി റെഗുലേഷൻ അനുസരിച്ചായിരിക്കണം നിയമനമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ADMINISTRATIVE TRIBUNAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.