തിരുവനന്തപുരം: നാലാഞ്ചിറ റസിഡന്റ്സ് അസോസിയേഷന്റെ (നിറ) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സരാഘോഷ പരിപാടികൾ കിണവൂർ വാർഡ് കൗൺസിലർ സുരകുമാരി ഉദ്ഘാടനം ചെയ്തു. നിറ പ്രസിഡന്റ് ഡോ. കമലാക്ഷൻ കൊക്കൽ അദ്ധ്യക്ഷത വഹിച്ചു. ജയമാതാ ഐ.ടി.ഐ പ്രിൻസിപ്പൽ കെ.ടി. മാത്യു ക്രിസ്മസ് പുതുവർഷ സന്ദേശം നൽകി. കരോൾ ഗാനങ്ങൾ, ഡാൻസ്, ഗാനമേള വിവിധ കലാപരിപാടികൾ എന്നിവ നടന്നു. അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി പനയപ്പള്ളി ഹരി, വൈസ് പ്രസിഡന്റുമാരായ ഡോ. ഉണ്ണി ചെറുവത്തൂർ, എസ്.കെ. കോശി, ജോയിന്റ് സെക്രട്ടറി മാത്യൂസ് എബ്രഹാം, രക്ഷാധികാരി എം.ജെ. ജോർജ്ജ്, വിമൻസ് ക്ലബ്ബ് പ്രസിഡന്റ്, ഏലിയാമ്മ ജോസഫ്, നിറക്കൂട്ടിന്റെ പ്രസിഡന്റ് ഡോ. സഹ്യ വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി ഡോ.സജി ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |