ചാത്തന്നൂർ: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) ചാത്തന്നൂർ മേഖലാ സമ്മേളനം 15ന് രാവിലെ 10ന് റോട്ടറി ക്ലബ് ഒാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്യും. മേഖലാപ്രസിഡന്റ് കെ.സി.അജയഘോഷ് അദ്ധ്യക്ഷനാകും. സീരിയൽതാരം കിഷോർ മുഖ്യാതിഥിയാകും. മെമ്പർഷിപ്പ് വിതരണം ജി.എസ് ജയലാൽ എം.എൽ.എ നിർവഹിക്കും. അഡ്വ.ആർ.വിജയ കുമാരൻ, എം.മുരുകലാൽ, പി.വേണുഗോപാൽ, അഡ്വ.ആർ ദിലീപ്കുമാർ, എസ്.ലാൽകുമാർ,വി.സണ്ണി, സിന്ധു ഉദയൻ, എച്ച്.ഹരീഷ്, ദീപ, പോണാൽ നന്ദകുമാർ, എൻ.രവീന്ദ്രൻ, ശ്രീജ ഹരീഷ്, നിർമ്മല വർഗീസ് എന്നിവർ
സംസാരിക്കും. മേഖല സെക്രട്ടറി അഡ്വ.കെ.എസ് ഷൈൻ സ്വാഗതവും ആർ.രാജേന്ദ്രൻ നന്ദിയും പറയും. 11.30 മുതൽ വിവിധയിനം കലാപരിപാടികൾ നടക്കും. ഉച്ചക്ക് 2ന് പ്രതിനിധി സമ്മേളനം ഇപ്റ്റ ജില്ലാ പ്രസിഡന്റ് അഡ്വ. മണിലാൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |