ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു തോമസ് -നസ്ലൻ ടീം ഒന്നിക്കുന്ന നെയ്മർ എന്ന ചിത്രത്തിന്റെ
മോഷൻ ടീസർ റിലീസ് ചെയ്തു.മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഫാമിലി എന്റർടെയ് നർ പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന നെയ്മർ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിന് ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന്
തിരക്കഥയും ,സംഭാഷണവും എഴുതുന്നു. ഛായാഗ്രഹണം- ആൽബി, സംഗീതം-ഷാൻ റഹ്മാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ പ്രൊഡക്ഷൻ കൺട്രോളർ-പി. കെ ജിനു.മാർച്ച് 10ന് ചിത്രം റിലീസ് ചെയ്യും.
പി .ആർ. ഒ എ .എസ് ദിനേശ് , ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |