സാമന്തയുടെ പ്രസരിപ്പും തിളക്കവും നഷ്ടമായി കാണുന്നതിൽ സങ്കടമുണ്ടെന്ന പോസ്റ്റിന് ട്വിറ്ററിലൂടെ പ്രതികരിച്ച് സാമന്ത. '' കഴിഞ്ഞ കുറെ മാസങ്ങളിൽ കടന്നുപോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങൾക്കു സഞ്ചരിക്കാൻ ഇടവരാതിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കാം. നിങ്ങളുടെ തിളക്കത്തിനെ തൃപ്തിപ്പെടുത്താൻ കുറച്ചു സ്നേഹം തരാമെന്നായിരുന്നു സാമന്തയുടെ മറുപടി. സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ വെള്ള സാരിയും വലിയ കണ്ണടയും ധരിച്ച് എത്തിയ സാമന്തയെ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ മയോസിറ്റിസ് എന്ന ആരോഗ്യാവസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്നു താരം. അതിനുശേഷം ആദ്യമായാണ് പൊതുവേദിയിൽ എത്തുന്നത്. രോഗകാലം ഓർത്തെടുത്ത് വേദിയിൽ പൊട്ടിക്കരഞ്ഞ സാമന്തയെ സാം, സാം എന്നുവിളിച്ച് ആരാധകർ ആശ്വസിപ്പിച്ചു. "" ഞാൻ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലാണ് ഒരു കാര്യം മറക്കില്ല. അതു സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം. ഞാൻ സിനിമയെ സ്നേഹിക്കുന്നു" - സാമന്ത പറഞ്ഞു.മലയാള താരം ദേവ് മോഹൻ ആണ് ശാകുന്തളത്തിൽ നായകൻ.
ഫെബ്രുവരി 17ന് ചിത്രം റിലീസ് ചെയ്യും. ത്രിഡിയിലും റിലീസ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |