കോട്ടയം: കേരളാ കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടി പോഷക സംഘടനകളുടെ സമ്പൂർണ ജില്ലാ കമ്മറ്റി യോഗങ്ങൾ 13, 14 തീയതികളിൽ കെ.എം. മാണി ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. 13ന് രാവിലെ 11ന് കേരള വനിതാ കോൺഗ്രസ്, നാലിന് കേരള കർഷക യൂണിയൻ ജില്ലാ കമ്മറ്റികൾ നടക്കും. 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് യൂത്ത് ഫ്രണ്ട് എം ജില്ലാകമ്മറ്റിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കുമെന്ന് പാർട്ടി ജില്ലാ ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |