കോഴഞ്ചേരി: ജില്ലാ കഥകളി മേളയിൽ ഇന്നലെ നടന്ന ആസ്വാദന കളരി കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പത്തനംതിട്ട കെ. ആർ. സുമേഷ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം സൂസൻ ഫിലിപ്പ്, അയിരൂർ ഗ്രാമപഞ്ചായത്തംഗം എൻ. ജി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മോഹിനിയാട്ടത്തെക്കുറിച്ച് കലാമണ്ഡലം സിന്ധുവും ധനുഷ സന്യാലും ക്ളാസെടുത്തു. വൈകിട്ട് നടന്ന സന്ധ്യാകേളിയെ തുടർന്ന് ഡോ. ബി. ഉദയനൻ ആട്ടവിളക്ക് തെളിച്ചു. ജി. ജയറാം ചെറുകോൽ കഥാവിവരണം നടത്തി. തുടർന്ന് ദേവയാനീസ്വയംവരം കഥകളി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |