എഴുകോൺ : നെടുമ്പായിക്കുളത്ത് ദേശീയപാതയിൽ നിന്ന് കാർ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. കൊല്ലത്തേക്ക് വരികയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ റോഡിലെ സംരക്ഷണ കുറ്റികൾ തകർത്ത ശേഷം താഴെയുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പതിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിലും ഗേറ്റും തകർന്നിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ കാർ ഷോറൂമിലെ ജീവനക്കാരാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്നതിന് പിന്നാലെ യാത്രക്കാർ സ്വയം കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പ്രദേശ വാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |