തൃശൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകന് ഹൃദ്യമായ യാത്രഅയപ്പൊരുക്കി എൻ.ജി.ഒ അസോസിയേഷൻ. മെഡിക്കൽ കോളേജിൽ നിന്ന് മൂന്നര പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം സിനീയർ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിന്ന് വിരമിക്കുന്ന അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.എൻ. നാരായണന്റെ യാത്രഅയപ്പ് ചടങ്ങാണ് സഹപ്രവർത്തകരുടെയും നേതാക്കളുടെയും അസോസിയേഷൻ പ്രവർത്തകരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും ചെന്നിത്തല നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.പി. ഗിരീഷ് അദ്ധ്യക്ഷനായി. ടി.ജെ. സനീഷ് കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ, സെക്രട്ടറി വി.പി. ബോബിൻ, സി.സി. ശ്രീകുമാർ, സുന്ദരൻ കുന്നത്തുള്ളി, ജോൺ ഡാനിയേൽ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, കെ.വി. സനൽകുമാർ, ജനറൽ കൺവീനർ കെ.എസ്. മധു, പി.എഫ്. രാജു, പി.എം. ഷിബു, ടി.എ. അൻസാർ എന്നിവർ പ്രസംഗിച്ചു.
കെ.എൻ. നാരായണൻ മറുപടി പ്രസംഗം നടത്തി. നിരവധി പേർ ഉപഹാര സമർപ്പണം നടത്തി. യാത്രഅയപ്പിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസ്, സെമിനാർ, ആശുപത്രി ഉപകരണ വിതരണം, റാങ്ക് ജേതാക്കളെ അനുമോദിക്കൽ, അവയവദാനം, രക്തദാനം സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഉണ്ടായി. മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് സർവീസ് കാലയളവിൽ നടത്തിയത്. മികച്ച പ്രവർത്തനത്തിന് നേരത്തെ കേരള കൗമുദി റീഡേഴ്‌സ് ഫോറം കെ.എൻ. നാരായണനെ ആദരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |