തിരുവനന്തപുരം: കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ മാസ്ക്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം ഒരു മാസം കൂടി തുടരാൻ സർക്കാർ വിജ്ഞാപനമിറക്കി. കഴിഞ്ഞ ഓഗസ്റ്റ് ആറിലെ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാലാണിത്.
പൊതുസ്ഥലങ്ങൾ,ജോലിസ്ഥലങ്ങൾ,പൊതുഗതാഗത മേഖല,കൂടിച്ചേരലുകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് ഉപയോഗിക്കണം. കടകൾ,തീയേറ്ററുകൾ പൊതുചടങ്ങുകൾ എന്നിവയുടെ നടത്തിപ്പുകാർ ആളുകൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസറും കൈകഴികാൻ സോപ്പും വെള്ളവും കരുതിയിരിക്കണം. പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |