തൃശൂർ : ഭാരതത്തിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ എന്നെല്ലാം ശ്രമം നടന്നിട്ടുണ്ടോ അന്നെല്ലാം സ്വാഭാവിക പ്രതികരണമെന്ന നിലയ്ക്ക് അതിനെ ചെറുക്കാൻ പല ആദ്ധ്യാത്മിക ആചാര്യന്മാരും, പ്രസ്ഥാനങ്ങളും ഉദയം കൊണ്ടിട്ടുണ്ടെന്ന് ശ്രീരാമ കൃഷ്ണമഠം പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജനന്ദ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം കാര്യാലയത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്തരത്തിലുള്ള പ്രവർത്തനം ഭാരതമെമ്പാടും നടന്നപ്പോൾ അതിന്റെ ചലനം അക്കാലങ്ങളിലും, ഈ വർത്തമാനകാലത്ത് കേരളത്തിലും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഡോ.എ.സി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ കെ.പി.ഹരിദാസ്, ജനറൽ സെക്രട്ടറി പി.സുധാകരൻ, എം.വി മധുസൂദനൻ, കെ.വി.ശിവൻ, കെ.എസ്.പദ്മനാഭൻ, വി.മുരളീധരൻ, പ്രസാദ് കാക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |