ധനുഷ് വീണ്ടും സംവിധായകനാകുന്നു. റായൻ എന്നു പേരിട്ട ചിത്രത്തിന് വിഷ്ണു വിശാൽ, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന താരങ്ങൾ. ധനുഷും അഭിനയിക്കുന്നുണ്ട്. ദുഷാര ആണ് നായിക. സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ മാസം ആരംഭിക്കും. 2017ൽ റിലീസ് ചെയ്ത പാ പാണ്ടി ആണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിലെ തിരക്കഥയും നിർമ്മാണവും ധനുഷ് തന്നെയായിരുന്നു.അതേസമയം മലയാളത്തിൽ രജനീ ആണ് റിലീസിന് ഒരുങ്ങുന്ന കാളിദാസ് ജയറാം ചിത്രം. വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദ്, റെബ മോണിക്ക എന്നിവരാണ് നായികമാർ.ശ്രീകാന്ത് മുരളി, അശ്വിൻ തോമസ്, ലക്ഷമി ഗോപാലസ്വാമി , ഷോൺ റോമി എന്നിവരാണ് മറ്റ് താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |