മുൻ വിശ്വസുന്ദരി സുസ്മിത സെൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.സുസ്മിതയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് കോളത്തിൽ ഇടംപിടിച്ച ബിസിനസ് മാൻ ലളിത് മോദി രോഗാവസ്ഥയിലാണ്. കൊവിഡും ന്യൂമോണിയയുമായി ആശുപത്രിയിലായിരുന്നുവെന്നും 24 മണിക്കൂർ ഒാക്സിജൻ വേണ്ടിവരുന്നുവെന്നും ഇൻസ്റ്ര ഗ്രാമിലൂടെ ചിത്രങ്ങൾ സഹിതം ലളിത് മോദി പങ്കുവച്ചിരുന്നു. മൂന്നാഴ്ച കൊവിഡ് ബാധിക്കുകയും അതിനുശേഷം ന്യുമോണിയ പിടിപെടുകയും ചെയ്തു. എയർആബുലൻസിലാണ് ലണ്ടനിലേക്ക് ലളിത് മോദി മടങ്ങിപോയത്.
സുസ്മിത എവിടെ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.മോദിയുടെ ഇൻസ്റ്റഗ്രാം പോസിറ്റിന് താഴെനിരവധിപേരാണ് കമന്റുകളുമായി എത്തിയത്. സുസ്മിതയുടെ സഹോദരൻ രാജീവ് സെന്നും ആശ്വസിപ്പിച്ചിട്ടുണ്ട്. ലളിത് മോദിയുടെ പോസ്റ്റിനോട് സുസ്മിത ഇതേവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ സുസ്മിതയുടെ പേര് തന്റെ ഇൻസ്റ്റാഗ്രാം ബയോഡാറ്റയിൽ നിന്ന് ലളിത് മോദി മാറ്റിയിരുന്നു. മൈ ലൗ സുസ്മിത എന്നാണ് കുറിച്ചിരുന്നത്. മുൻ കാമുകൻ റഹ്മാൻ ഷാജിനൊപ്പം സുസ്മിതയെ പൊതുഇടങ്ങളിൽ കണ്ടത് ലളിത് മോദിയെ ചൊടിപ്പിച്ചുവത്രേ. റഹ്മാനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ലളിത് മോദിയുമായി സുസ്മിത അടുക്കുന്നത്. എന്നാൽ ബ്രേക്ക് അപ്പിനുശേഷവും ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. സുസ്മിതയും റഹ്മാനും പഴയ ബന്ധം തുടരുകയാണെന്ന് പാപ്പരാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |