തനിക്ക് മാനസിക രോഗമില്ലെന്ന് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. മാനസിക പ്രശ്നങ്ങൾ കാരണം പ്രൊമോഷൻ ചടങ്ങുകളുടെ ഭാഗമാകാത്തത് എന്ന പ്രചാരണം ഉയർന്ന സാഹചര്യത്തിലാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ.
വൈറൽ പനി ആയിരുന്നു. അല്ലാതെ മാനസിക പ്രശ്നങ്ങളല്ല. ഇതുപോലത്തെ തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയവത്കരണവും ഉപേക്ഷിക്കുക. മാനസിക പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ തെറാപ്പിസ്റ്റിനെ കാണിക്കൂ എന്നാണ് ശ്രുതിയുടെ ഉപദേശം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യയുടെ പ്രീ ലോഞ്ച് ചടങ്ങിൽ ശ്രുതി പങ്കെടുത്തിരുന്നില്ല. മാത്രമല്ല അടുത്തിടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ച് ശ്രുതി രംഗത്ത് എത്തിയിരുന്നു. നന്ദമുരി ബാലകൃഷ്ണ ചിത്രം വാൾട്ടയർ വീരയ്യ ആണ് റിലീസ് ചെയ്ത ശ്രുതിയുടെ പുതിയ ചിത്രം.സലാർ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ശ്രുതി ചിത്രം.പ്രഭാസ് നായകനാകുന്ന സലാർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |