തിരുവനന്തപുരം:തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും സംയുക്തമായി ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് എസ്.ബി.ഐ. ജനറൽ മാനേജർ സീതാരാമൻ നിർവഹിക്കും. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപമുളള ഐക്കര ആർബർ കെട്ടിടത്തിലെ എസ്.ബി.ഐ. എസ്.എം.ഇ.സി ബ്രാഞ്ചിൽ നടക്കുന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം എന്നിവിടങ്ങളിലും വായ്പാമേള നടക്കും.
ഇന്നുമുതൽ 21വരെയാണ് ലോൺ മേള പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ,പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ,സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |