കൊച്ചി; ഐ.ടി ജീവനക്കാരുടെ പ്രതിധ്വനി ക്വിസ് ചലച്ചിത്രോത്സവം (പി.ക്യു.എഫ്.എഫ് 22) പതിനൊന്നാം പതിപ്പ് 21ന് ടെക്നോപാർക്ക് പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ നടക്കും. കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെയും അനുബന്ധ സാറ്റലൈറ്റ് പാർക്കുകളിലെയും ജീവനക്കാർക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ ഐ.ടി ജീവനക്കാരും ചലച്ചിത്രമേളയുടെ ഭാഗമാകും. ദീപിക സുശീലൻ ചെയർപേഴ്സണായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുക. സംവിധായകൻ ഡോൺ പാലത്തറ, സിനിമാ നിരൂപക ഷീബ കുര്യൻ എന്നിവരാണ് ജൂറി അംഗങ്ങൾ. ഐ.ടി ജീവനക്കാർ സംവിധാനം ചെയ്ത 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ''നിഷിദ്ധോ' പ്രദർശിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയാണ് മുഖ്യാതിഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |