നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ലെന. സിനിമയിലെത്തിയിട്ട് ഇരുപത്തിയഞ്ച് പൂർത്തിയാക്കിയിരിക്കുകയാണ് നടിയിപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ലെന തന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
സിനിമയിൽ എത്തിയതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. 'സ്‌കൂളിൽ ഓഡീഷനിൽ സെലക്ട് ചെയ്തതാണ്. സ്‌കൂളിലെ എന്തെങ്കിലും നാടകത്തിനോ മറ്റുമുള്ള ഓഡീഷനാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. സിനിമയിലേക്കുള്ള എൻട്രിയാണെന്നാണ് ഞാൻ അറിഞ്ഞില്ല. വീട്ടുകാർ അന്നും ഇന്നും വളരെ സപ്പോർട്ടീവ് ആണ്.' നടി പറഞ്ഞു.
തന്നെ ഒരു കടയിൽ നിന്ന് ചീത്തവിളിച്ച് പുറത്താക്കിയ അനുഭവവും നടി പങ്കുവച്ചു. 'ഞാൻ ഒരുപാട് മേക്കപ്പിട്ട് അഭിനയിച്ച ആർട്ടിക്കിൾ 21 എന്ന പടത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ്. അതിൽ ആക്രി പെറുക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഭയങ്കര ഡിഫ്രന്റായിട്ടുള്ള മേക്കോവറാണ്. കൊച്ചിയിൽ ബ്രോഡ്‌വേയിൽ ഷൂട്ട് ചെയ്തിരുന്നു. ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. ഒരു കടയിൽ നിന്ന് ആട്ടിപുറത്താക്കി. അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ക്യാമറ ഹിഡനായിരുന്നു. കണ്ടാൽ തിരിച്ചറിയില്ല.മേക്കപ്പ്‌മാൻ റഷീദിന് സ്റ്റേറ്റ് അവാർഡ് കിട്ടിയ മേക്കപ്പാണ്.'- ലെന പറഞ്ഞു.
ലെന വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെയൊരു പ്ലാൻ ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ഇപ്പോഴത്തെ ജീവിതം വളരെ നന്നായി ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. നൂറ് ശതമാനം ഫോക്കസ് സിനിമയിലാണെന്നും താരം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |