കോട്ടയം . വാകത്താനം പഞ്ചായത്ത് മൂന്നാം വാർഡിൽ കാടമുറിയിലെ തേവർചിറ കുളത്തിൽ 1720 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നേതൃത്വം നൽകി. കാരി, വരാൽ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒക്ടോബറിൽ ഇന്ത്യൻ കാർപ്പ് ഇനങ്ങളായ രോഹു, കട്‌ല എന്നീ ഇനങ്ങളിലെ മത്സ്യങ്ങളെയും നിക്ഷേപിച്ചിരുന്നു. പദ്ധതിയ്ക്ക് ആവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് എത്തിച്ചു നൽകുന്നു. പഞ്ചായത്ത് അംഗങ്ങളായ പി കെ മജു, ടി എസ്. സുനിത, ഗിരിജ പ്രകാശ്, അരുണിമ പ്രദീപ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ ദീപ ഷൈജു, സി ഡി എസ് ചെയർപേഴ്‌സൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |