SignIn
Kerala Kaumudi Online
Monday, 23 February 2026 7.51 AM IST

ദിലീപിന്റെ തങ്കമണി , നിത പിള്ള നായിക

Increase Font Size Decrease Font Size Print Page
nitha

രതീഷ് രഘുനന്ദന്റെ ചിത്രം 27ന് കൊച്ചിയിൽ ആരംഭിക്കും

ഉ‌ടലിനുശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന ചിത്രത്തിൽ ദിലീപ് നായകൻ. ജനുവരി 27ന് കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഒാണും നടക്കും. പൂജാ ചടങ്ങിൽ ദിലീപ് പങ്കെ‌ടുക്കും. നിത പിള്ള ആണ് ചിത്രത്തിലെ നായിക.പാപ്പൻ സിനിമയിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ തിളങ്ങിയ നിത അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തങ്കമണി. പ്രമാദമായ തങ്കമണി കൊലക്കേസാണ് ചിത്രത്തിന്റെ പ്രമേയം .നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ അവസാന ഘട്ട ചിത്രീകരണത്തിൽ പങ്കെ‌ടുക്കുന്ന ദിലീപ് ഫെബ്രുവരി ആദ്യ ആഴ്ച തങ്കമണിയിൽ ജോയിൻ ചെയ്യും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന തങ്കമണി സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരി ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. ജോഷി - സുരേഷ് ഗോപി ചിത്രം പാപ്പൻ എന്ന ചിത്രത്തിൽ ഇഫാർ മീഡിയ നിർമ്മാണ പങ്കാളിയായിരുന്നു. അതേസമയം ദൃശ്യമാദ്ധ്യമ രംഗത്തുനിന്ന് വെള്ളിത്തിരയിലേക്ക് വന്ന രതീഷ് രഘുനന്ദന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഉടൽ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗകൃഷ്ണ എന്നിവരുടെ ശക്തമായ പകർന്നാട്ടത്താൽ മികച്ച പ്രേക്ഷക സ്വീകാര്യത ഉടൽ നേടിയിരുന്നു.

TAGS: NITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.