മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് സി.ഡി.എസിന്റെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ' ക്യൂൻസ് ' ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് ആദ്യ വില്പന നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.ഉല്ലാസ് ഏറ്റുവാങ്ങി. ജെ.എൽ.ജി ഉത്പന്നങ്ങളുടെ വിപണനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ് ഏറ്റുവാങ്ങി. സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ദാസ് , അസി.സെക്രട്ടറി ദീപു , ലതികാ ഉദയൻ ,നൗഫൽ ,രമ്യ സനൽ ,ശ്രീജി ,സുരമ്യ, ജിസ്ന ,ശ്രീജ ,ശോഭന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |