സർജാനുവും ആരാധ്യയും അനഘയും
സർജാനോ ഖാലിദ്, ആരാധ്യ ആൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത ഓൺ ദ വേ എന്ന ചിത്രത്തിന്റെ ചിത്രീകരണം മസ്കറ്റിൽ ആരംഭിച്ചു. പൂർണമായും മസ്കറ്റിലാണ് രാസ്തയുടെ ചിത്രീകരണം. ഷാഹുൽ ഫയസ് മടക്കര കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു.
മാളികപ്പുറത്തിനുശേഷം വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് രാസ്ത.
സംഗീതം: വിഷ്ണു മോഹൻ സിതാര, എഡിറ്റർ: രാജേഷ് ടച്ച് റിവർ, പ്രൊഡക്ഷൻ ഡിസൈൻ: സുധ ഷാ, കല: വേണു തോപ്പിൽ. മുല്ലമൊട്ടും മുന്തിരിച്ചാറും, സഖറിയായുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ് അൻവർ.
അതേസമയം രഞ്ജിത് ശങ്കറിന്റെ 4 ഇയേഴ്സ് ആണ് സർജാനോ ഖാലിദ് നായകനായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. കാക്കിപ്പടയിലാണ് ആരാധ്യ അവസാനം അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |