ലീഡ്.....
ദളപതി 67 തുടർ ചിത്രീകരണം
കാശ്മീരിൽ
വിജയ്, ലോകേഷ് കനകരാജ് ചിത്രം ദളപതി 67ൽ ഫഹദ് ഫാസിൽ .ഫെബ്രുവരി 5ന് കാശ്മീരിൽ ആരംഭിക്കുന്ന തുടർ ചിത്രീകരണത്തിൽ ഫഹദ് ജോയിൻ ചെയ്യും. ആദ്യമായാണ് ഫഹദ്, വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രത്തിൽ ഫഹദ് ഫാസിൽ അമർ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ദളപതി 67 ൽ പ്രതിനായകൻ. തൃഷ ആണ് വിജയ്യുടെ നായിക.
14 വർഷത്തിനുശേഷം തൃഷയും വിജയ്യും നായകനും നായികയുമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 2008 ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. വമ്പൻ താരനിരയിലാണ് ദളപതി 67 ഒരുങ്ങുന്നത്.
അർജുൻ, സംവിധായകരായ ഗൗതം മേനോൻ, മിഷ്കിൻ, ഡാൻസ് മാസ്റ്റർ സാൻഡി, മൻസൂർ അലിഖാൻ, പ്രിയ ആനന്ദ് മാത്യു തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസ് ദളപതി 67ൽ അഭിനയിക്കുന്നുണ്ടെന്ന് കേരള കൗമുദി ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വിക്രം, സൂര്യ, കാർത്തി എന്നിവരും ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ ആണ് നിർമ്മാണം. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമാഹംസ ഛായാഗ്രഹണം നിർവഹിക്കുന്നു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ ഉൾപ്പെടുന്ന ചിത്രമായതിനാൽ ദളപതി 67നെ ആരാധകർ ഉറ്റുനോക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |