കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റിൽ വ്യാപാരമേഖലയെ അവഗണിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) വ്യാപാരി സമൂഹത്തിന് ആശ്വാസകരമായ യാതൊരു നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ജി.എസ്.ടി. നിയമത്തിന്റെ കുരുക്കിൽപ്പെട്ട് ഉഴലുന്ന വ്യാപാരി സമൂഹത്തിന് സമാശ്വാസം നൽകുന്നയൊന്നും തന്നെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ജി.എസ്.ടി നെറ്റ് വർക്ക് നേരാംവണ്ണം പ്രവർത്തിക്കാത്ത സാഹചര്യങ്ങളിൽ ഭാരിച്ച നികുതി നിർണയവും പലിശയും പിഴയും ഈടാക്കി വരുന്നതിന് തടയിടുന്നതിനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നു. തുടർ ചർച്ചാവേളയിൽ ഈ വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടാകാണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |