ചിത്രീകരണം മുംബെയിൽ
മോഹൻലാലും കങ്കണ റണൗട്ടും വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. പ്രിയദർശൻ, വിവേക് അഗ്നിഗോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന വൻ നേഷൻ എന്ന് മിനി വെബ് സീരീസിന്റെ ഭാഗമായി മോഹൻലാലും കങ്കണയും എത്തുമെന്നാണ് റിപ്പോർട്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന വെബ് സീരീസിലാണ് മോഹൻലാൽ അഭിനയിക്കുക. വിവേകിന്റെ വെബ് സീരീസിൽ കങ്കണയും. വെബ് സീരീസിന്റെ പ്രവർത്തനങ്ങൾക്കായി പ്രിയദർശൻ ഇപ്പോൾ മുംബെയിലാണ്. രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകൻമാരുടെ കഥകളാണ് ഒാരോ സംവിധായകരും ഒരുക്കുന്നത്. ഒാരോ സീരീസിലും ഒരു മണിക്കൂർ ദൈർഘ്യമുണ്ട്. ഒ.ടി.ടി. റിലീസായി എത്തുന്ന സീരീസ് ഹിന്ദിയിലായിരിക്കും ആദ്യം പുറത്തിറങ്ങുക. തുടർന്ന് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. സ്വാതന്ത്ര്യപ്രസ്ഥാനം , രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ അല്ലെങ്കിൽ ദേശീയ പ്രതിസന്ധി എന്നിവയാണ് പ്രമേയങ്ങൾ. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ ,മജു ബൊഹാര, സഞ്ജയ് പുരൺസിംഗ് ചൗഹാൻ എന്നിവരാണ് മറ്റു സംവിധായകർ.അതേസമയം കൊറേണ പേപ്പഴ്സ് ആണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന പ്രിയദർശൻ ചിത്രം. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ഗായത്രി ശങ്കർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |