വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിളംബരറാലിയും ആരോഗ്യമേളയും സംഘടിപ്പിച്ചു. ഓട്ടോ, ടാക്സി ഡ്രൈവർമാർക്കു വേണ്ടി മെഡിക്കൽ ക്യാമ്പും വിവിധ പ്രദർശനങ്ങളും നടത്തി. റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ്. ടീമിന്റെ ഫ്ലാഷ് മോബും സൈക്കിൾ റാലിയും ഉണ്ടായിരുന്നു. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.കെ.ശിവറാം അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലാേക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.ഇന്ദിര, മെഡിക്കൽ ഓഫീസർ ഡോ.ജെബിമോൻ , ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷമാരായ ഫാത്തിമ കണ്ടിയിൽ, സി.കെ.മുഫീദ , വാർഡ് മെമ്പർമാരായ സൂപ്പി കല്ലിൽ , മജീദ്.എം.കെ, കുഞ്ഞമ്മദ് ചേലക്കാടൻ , ബാലകൃഷ്ണൻ .കെ, പ്രദീപൻ, അഷറഫ് കൊറ്റാല, ജലീൽ , വി.പി.സജീവൻ , സിബി, ഇബ്രാഹിം , കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |