കോന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ആരംഭിച്ച പഞ്ചദിന സത്യഗ്രഹം വനിതാ ഫോറാം സംസ്ഥാന സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ അസീസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. വിൽസൺ തുണ്ടിയത്ത്, എസ്.സന്തോഷ് കുമാർ, ലീലാ രാജൻ, കെ.പി തോമസ്, എം.എ രാജൻ, രാജൻ പടിയറ ,കെ.ഇ.വർഗീസ്, ആർ.കൈലാസ്, രഘുനാഥപിള്ള, പി.എം കുഞ്ഞുമോൻ, ടി.ആർ.തങ്കച്ചൻ, അബ്ദുൾ സലാം, മാത്യു ഏബ്രഹാം . എം.എം ജോസഫ് ,ജോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |