തേഞ്ഞിപ്പാലം : ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജും എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജും സംയുക്ത ഗവേഷണത്തിന് ധാരണയായി . ദേവകിയമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ ട്രസ്റ്റി കം മാനേജർ എം.നാരായണനും പ്രിൻസിപ്പൽ ഡോ. ജി. ബാബുവും എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫസർ ഇ. കുഞ്ഞിരാമനും പ്രിൻസിപ്പൽ ഡോ. എ.കെ. മുരളീധരനുമാണ് സംയുക്ത ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫസർ ഇ. കുഞ്ഞിരാമൻ, പ്രിൻസിപ്പൽ ഡോ. എ.കെ. മുരളീധരൻ, ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജിലെ റിസർച്ച് കോ ഓർഡിനേറ്റർ ഡോ. കെ.ആർ. വിമൽ എന്നിവർ ഗവേഷണ ധാരണാപത്രം പരസ്പരം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |