ചവറ: കെ.എം.എം.എൽ കാന്റീൻ പരിസരത്ത് കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. കാന്റീൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കമ്പനി കാന്റീൻ സെക്ഷനിലെ ജീവനക്കാരാണ് ജൈവവളമുപയോഗിച്ച് ചീര കൃഷിയിൽ നൂറ് മേനി വിജയം നേടിയത്. കാടുമൂടി കിടന്ന പ്രദേശം വൃത്തിയാക്കി പ്രത്യേകം തട്ടുകളാക്കി തിരിച്ച് ചീര, മരച്ചീനി, പച്ച ചീര, മുരിങ്ങ, കോവൽ എന്നിവ കൃഷി ചെയ്യുകയായിരുന്നു. വിളവെടുപ്പ് ഉത്സവം കെ.എം.എം.എൽ എം .ഡി ജെ .ചന്ദ്ര ബോസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കമ്പനി ജനറൽ മാനേജർ വി. അജയകൃഷ്ണൻ, മാനേജർ വെൽഫയർ എ.എം.സിയാദ്, മെയിന്റനൻസ് ഡി.ജി.എം ടി. മനോജ്, ടെക്നിക്കൽ യൂണിറ്റ് ഹെഡ് മണിക്കുട്ടൻ, പി ആൻഡ് എ ഡെപ്യൂട്ടി മാനേജർ ടോണി, കാന്റീൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. ഹരികൃഷ്ണൻ, യൂണിയൻ നേതാക്കളായ വി.സി.രതീഷ് കുമാർ, ശ്രീജിത്ത്, നഹാസ്, കാന്റീൻ കമ്മിറ്റി അംഗങ്ങളായ പി.ആർ.ജയൻ, അനിൽകുമാർ, നിഥിൻ ദാസ്, സലീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |