SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

ഹോട്ടലിന് പ്രവർത്തന വിലക്ക്

Increase Font Size Decrease Font Size Print Page
1

വടകര : ഓർക്കാട്ടേരിയിലെ ഗണപതി ഹോട്ടലിന് താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തി ആരോഗ്യ വിഭാഗം. വൃത്തിഹീനമായ സാഹചര്യം പരിശോധയിൽ കണ്ടെത്തിയതിനെതുടർന്നാണ് വിലക്കേർപ്പെടുത്തിയത്. അശുദ്ധമായ കുടിവെള്ളവും ഹോട്ടലിലെ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി.

ഫുഡ് സേഫ്റ്റി ഓഫീസർ ഒ.ബി. അമയയുടെ നേതൃത്വത്തിലും ഹോട്ടലിൽ പരിശോധന നടന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതും വിതരണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഓർക്കാട്ടേരി ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ എൻ. ഉഷ അറിയിച്ചു.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY