കീം റാങ്ക് കീഴ്മേലായി, അനാസ്ഥയുടെ വില ; കോടതി വഴങ്ങിയില്ല, പഴയ റാങ്ക് രീതിയിൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: സർക്കാർ കാണിച്ച അലംഭാവത്തിനും അനാസ്ഥയ്ക്കും വില കൊടുക്കേണ്ടി വന്നത് മികച്ച എൻജിനീയറിംഗ് കോളേജിൽ പ്രവേശനം നേടാൻ കാത്തിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ. കീം പരീക്ഷയുടെ റാങ്ക് നിർണയത്തിനുള്ള പ്ളസ് ടു മാർക്ക് സമീകരണം പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം തന്നെ നടത്തണമെന്ന് ഹൈക്കോടതി ഡിവഷൻ ബെഞ്ചും വിധിച്ചതോടെ റാങ്കുകൾ മാറി മറിഞ്ഞു. താഴോട്ടുള്ള റാങ്കുകാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
July 11, 2025