SignIn
Kerala Kaumudi Online
Saturday, 28 February 2026 7.31 PM IST

'മിഥുനത്തിൽ ചില മാറ്റങ്ങൾ വരുത്തി, മോഹൻലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണമുണ്ട്'; വെളിപ്പെടുത്തി ഉർവശി

Increase Font Size Decrease Font Size Print Page
urvashi

മലയാള സിനിമയിൽ നിറയെ ആരാധകരുള്ള നടിയാണ് ഉർവശി. പല സൂപ്പർസ്റ്റാറുകളുടെയും നായികയായും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും ഉർവശി ഇപ്പോഴും സിനിമയിൽ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ നടി തന്റെ ജീവിതത്തിൽ സംഭവിച്ച് ചില മാനസിക സംഘർങ്ങളെക്കുറിച്ചും അഭിനയജീവിതത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യങ്ങൾ സംസാരിച്ചത്.

'കുറേകാലം ഒരു കാര്യവും അറിയാതെ ഒരു കുട്ടിയെ പോലെ ജീവിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ് ഞാൻ മനസിലാക്കിവച്ചിരുന്ന മുഴുവൻ കാര്യങ്ങളും തെ​റ്റാണെന്ന്. അപ്പോഴാണ് വഞ്ചനകളെക്കുറിച്ച് മനസിലായത്. ഇത് മനസിൽ കിടന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരു കാര്യവും പഠിക്കില്ലായിരുന്നു. ഒരിക്കലും നിഷ്‌കളങ്കയാകരുതെന്ന് എന്റെ പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയാൻ താൽപര്യമില്ല. എപ്പോഴും എല്ലാവരും സന്തോഷത്തോടെ പെരുമാറുന്ന എന്നെ മാത്രമേ കാണാവൂ. അത് എന്റെ വാശിയാണ്. എല്ലാം സഹിക്കണമെന്ന് പറഞ്ഞാണ് പല സ്ത്രീകളും ഒരു കാലത്ത് വിവാഹജീവിതത്തിലേക്ക് കടന്നുവരുന്നത്. ഞാനുൾപ്പെടെയുള്ള സ്ത്രീകൾ അത് പഠിച്ചാണ് വിവാഹത്തിലേക്ക് വന്നത്. ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

മിഥുനം സിനിമയിൽ ഞാനും ശ്രീനിവാസൻ ചേട്ടനുമായിരുന്നു പ്രധാനവേഷങ്ങളിലെത്താനിരുന്നത്. പിന്നീടാണ് ആ സിനിമ പ്രിയദർശൻ സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അന്ന് ശ്രീനിവാസൻ ചേട്ടൻ ചെയ്ത കഥാപാത്രം ചെയ്യാനായി നടൻ ബൈജുവിനെയാണ് തീരുമാനിച്ചിരുന്നത്.അത് ഉഗ്രൻ തിരക്കഥയായിരുന്നു. ആ സമയത്ത് മോഹൻലാലിന് താരപദവി വന്നിരുന്നു. പിന്നീട് അതിനനുസരിച്ച് തിരക്കഥയിൽ കുറച്ചുമാ​റ്റങ്ങൾ വരുത്തേണ്ടി വന്നു. അതുകൊണ്ടുതന്നെ ആ സിനിമയിലെ ചില പ്രധാന തമാശാരംഗങ്ങളും മാ​റ്റേണ്ടി വന്നിട്ടുണ്ട്.


ആരെങ്കിലും നല്ലൊരു തിരക്കഥ കൊണ്ടുവന്നാലല്ലേ ഒരുമിച്ച് അഭിനയിക്കാൻ ഇനിയും സാദ്ധ്യതയുണ്ടോയെന്ന് ചിന്തിക്കാൻ സാധിക്കുള്ളൂ. ഞാനും ലാലേട്ടനും ഒരുമിച്ച് അഭിനയിക്കുമ്പോൾ അതിൽ നിന്ന് വലിയ രീതിയിൽ തമാശകൾ പ്രതീക്ഷിക്കും. തുടരും പോലുള്ള സിനിമകളല്ല ഞങ്ങളിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ഇതുവരെ ഒരുമിച്ച് ചെയ്തുവച്ചിരിക്കുന്ന സിനിമകളെ വെല്ലുന്ന ഒന്നുവന്നാൽ മാത്രമേ സാദ്ധ്യതയുള്ളൂ. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാത്തത്. അല്ലാതെ ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കുന്നതിൽ ഒരു പ്രശ്നവുമില്ല'- ഉർവശി പറഞ്ഞു.

TAGS: URVASHI, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.