SignIn
Kerala Kaumudi Online
Friday, 15 May 2026 11.05 PM IST

'അവർ എന്റെ ദൈവം, മോശമായി പെരുമാറരുത്'; സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശവുമായി ബോളിവുഡ് മെഗാസ്റ്റാർ

amitabh-bachchan

മുംബയിലെ ജൽസയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരുമൊത്തുള്ള പോസ്റ്റ് പങ്കുവച്ച് ബോളിവുഡ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ. എല്ലാ ഞായറാഴ്ചയും അദ്ദേഹം തന്റെ ആരാധകർക്ക് മുന്നിലെത്താൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകരോടുള്ള തന്റെ സ്‌നേഹവും ബഹുമാനവും വെളിപ്പെടുത്തുന്ന താരത്തിന്റെ മറ്റൊരു ബ്ലോഗ് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആരാധകരോട് മോശമായി പെരുമാറരുതെന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശനമായ നിർദ്ദേശവും പോസ്റ്റിലൂടെ നൽകുന്നുണ്ട്.

'ഇത്രയധികം പേരുടെ അനുഗ്രഹം കിട്ടുന്നത് എന്റെ ഭാഗ്യവും അഭിമാനവുമാണ്. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. ഓരോ ദിവസവും മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിക്കുന്നതും അവരാണ്. ഇനിയും നന്നായി ജോലി ചെയ്യാനും മികച്ചത് നൽകാനും എനിക്ക് തോന്നുന്നത് ഇവരെ കാണുമ്പോഴാണ്. വെറും ആരാധകർ മാത്രമല്ല ഇവർ, എന്റെ കുടുംബത്തിന്റെ ഭാഗം കൂടിയാണ്.

സെക്യൂരിറ്റിക്കാരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, വരുന്നവരോട് മാന്യമായി പെരുമാറണമെന്ന്. കാരണം, അവർ ആളുകളോട് എങ്ങനെ പെരുമാറുന്നുവോ, അത് എന്റെ പെരുമാറ്റമായിട്ടേ ജനം കാണു. ഈ കഠിനമായ ചൂടിലും എന്നെ ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ആൾക്കാരാണവർ. ഇതൊന്നും ചെറിയ കാര്യമല്ല. അത്രയും കഷ്ടപ്പെട്ട് വരുന്നവരോട് മോശമായി പെരുമാറുന്നത് ഒരിക്കലും ശരിയല്ല. നമ്മളെ സംബന്ധിച്ച് ജനങ്ങളാണ് ദൈവം. സ്‌നേഹവും ബഹുമാനവും പരിഗണനയും മാത്രമാണ് അവർ തിരിച്ചു പ്രതീക്ഷിക്കുന്നത്. നമുക്ക് ഇത്രയധികം സ്‌നേഹം അവർ തരുമ്പോൾ, അതേ സ്‌നേഹവും ബഹുമാനവും അവർക്ക് തിരിച്ചു നൽകാൻ നമ്മളും ബാധ്യസ്ഥരാണ്'.- അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMITABH BACHAN, BOLLYWOOD, CINEMA, BLOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY