SignIn
Kerala Kaumudi Online
Monday, 18 May 2026 1.03 AM IST

പ്രതിഫലത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയുമൊക്കെ കടത്തിവെട്ടും; ഒറ്റ ചിത്രത്തിന് യുവതാരം വാങ്ങുന്നത് 120 കോടി രൂപ

mohanlal-mammootty

ആരാധകർ അല്ലെങ്കിൽ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് താരങ്ങൾ പ്രതിഫലം കൂട്ടിവാങ്ങുന്നത് പുതുമയുള്ള കാര്യമല്ല. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ തുക പ്രതിഫലമായി വാങ്ങുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും.

മമ്മൂട്ടിയായിക്കോട്ടെ മോഹൻലാൽ ആയിക്കോട്ടെ, രണ്ടുപേരും മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്, താരരാജാക്കന്മാരാണ്. എന്നാൽ ഇവരേക്കാൾ പ്രതിഫലം വാങ്ങുന്ന ഒരു യുവതാരമുണ്ട് ഇന്ത്യൻ സിനിമയിൽ, ആരാണെന്നല്ലേ?

രാം ചരൺ ആണ് ആ യുവതാരം. തട്ടകം മലയാള സിനിമ അല്ലെങ്കിലും മലയാളികളടക്കമുള്ള കോടിക്കണക്കിന് ആരാധക‌ർ രാംചരണിനുണ്ട്. ആർആർആർ മെഗാ ഹിറ്റായതിന് പിന്നാലെയാണ് രാം ചരൺ പ്രതിഫലം കുത്തനെ ഉയർത്തിയത്. ഈ സിനിമയ്ക്ക് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി പേർ താരത്തിന്റെ ആരാധകരായി മാറി.

ബുച്ചി ബാബുവിന്റെ ആർസി 16 ആണ് രാംചരണിന്റെ പുതിയ ചിത്രം. ഈ സിനിമയ്‌ക്ക് 120 കോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻ ചിത്രങ്ങളിൽ 100 കോടിയായിരുന്നു പ്രതിഫലം. അങ്ങനെ നോക്കുമ്പോൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ഒന്നിച്ചുചേർത്താലുള്ളതിനേക്കാൾ കൂടുതലാണ് രാംചരണിന്റെ പ്രതിഫലമെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ആർസി 16നിൽ ജാൻവി കപൂറാണ് നായികയായെത്തുന്നത്. എ ആർ റഹ്മാനാണ് സംഗീതം. ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAMMOOTTY, MOHANLAL, MOVIE, RAMCHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY