
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മേയ് 17 - 1201 ഇടവം 3 ഞായറാഴ്ച. ( 21 നാഴിക 4 വിനാഴിക വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം ) [ പ്രഥമ തിഥി 38 നാഴിക 57 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി 6 മണി വരെ)
അശ്വതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീര്‍ക്കും.
ഭരണി: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, പുതിയ ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും.
കാര്‍ത്തിക: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ദാമ്പത്യ സുഖകൂടുതല്‍, രോഗശാന്തിയും, മനസമാധാനവും.
രോഹിണി: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയ വിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണം കിട്ടും, സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം.
മകയിരം: ദാബത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം. മകള്‍ക്ക് വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങള്‍ അകലും, വാഹനഭാഗ്യം സിദ്ധിക്കും.
തിരുവാതിര: അംഗീകാരവും പ്രശസ്തിയും ലഭിക്കും. സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, ശത്രുക്കളെ ജയിക്കും, സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും.
പുണര്‍തം: സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം.
പൂയം: വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, മേലുദ്യോഗസ്ഥരുടെ ആനുകൂല്ല്യം കിട്ടും.
ആയില്യം: സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും.
മകം: കച്ചവടത്തിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. സമ്മാനാദികള്‍ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും.
പൂരം: പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ടി വരും. സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും.
ഉത്രം: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തൊഴിൽപരമായി വളരെ അധികം ശ്രദ്ധിക്കുക. രോഗം മൂലമുള്ള കഷ്ടപ്പാട് വര്‍ദ്ധിക്കും, പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.
അത്തം: ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക, പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍.
ചിത്തിര: ആത്മാര്‍ദ്ധമായി പെരുമാറും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.
ചോതി: ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും. കുടുംബത്തിലെ സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.
വിശാഖം: സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, ശത്രുക്കളെ ജയിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരിക്കും.
അനിഴം: പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും, ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, ചതിയില്‍ അകപ്പെടാതെ സൂക്ഷിക്കണം.
കേട്ട: സുഖകരമായ കുടുംബജീവിതം, സാമ്പത്തിക ഉന്നതി. ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും.
മൂലം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്ത്രീ ബന്ധങ്ങൾ തിരികെ ലഭിക്കും, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, പിതാവില്‍ നിന്നും അനുകൂല നിലപാട്, മന:സ്സുഖം അനുഭവത്തില്‍ വരും.
പൂരാടം: സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം, അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും, യാത്രയില്‍ നേട്ടം.
ഉത്രാടം: യാത്രയില്‍ അസ്വസ്ഥതകള്‍, ഭീരുത്വവും ക്ഷമക്കുറവും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.
തിരുവോണം: എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, ദാനകര്‍മ്മങ്ങള്‍ നടത്തും, അഭിമുഖങ്ങളില്‍ ജയം.
അവിട്ടം: മുന്‍കോപം നിയന്ത്രിക്കണം. സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, നേരിയ തോതില്‍ മനഃപ്രയാസം ഉണ്ടാകാം. തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചെലവ്.
ചതയം: വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം.
പൂരുരുട്ടാതി: വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍.
ഉത്തൃട്ടാതി: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികള്‍ കാഴ്ച വയ്ക്കും, ധനനേട്ടം.
രേവതി: നല്ലക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, കുടുബസമാധാനം നഷ്ടപ്പെടും, ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍ പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |