SignIn
Kerala Kaumudi Online
Thursday, 26 February 2026 1.34 AM IST

ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി, മകൻ കസ്റ്റഡിയിൽ

Increase Font Size Decrease Font Size Print Page
radha

ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒ​റ്റയ്ക്ക് ചെയ്‌തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി ശേഖരിക്കുകയാണ്. ഇന്ന് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. അതിനുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

TAGS: CASE DIARY, CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.