SignIn
Kerala Kaumudi Online
Saturday, 16 May 2026 6.41 AM IST

എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ; സീക്രട്ട് 26ന് തീയേറ്ററുകളിൽ

secret

ധ്യാൻ ശ്രീനിവാസനെ നായകനാക്കി തിരക്കഥാകൃത്ത് എസ് എൻ സ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന സീക്രട്ട് ജൂലായ് 26ന് തിയേറ്ററുകളിൽ എത്തുന്നു. അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണിക്കുട്ടൻ, ദിൽഷാന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്.എൻ സ്വാമി ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് സീക്രട്ട്. സിനിമയിലെ 'കാറ്റിൻ ചിരി കേൾക്കാം' എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ രചന സന്തോഷ് വർമയാണ്. ജേക്സ് ബിജോയ്, സെബാ ടോമി, അഖിൽ ജെ. ചന്ദ് എന്നിവരാണ് ഗാനം ആലപിച്ചത്.ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ ജോൺസൺ നിർവഹിക്കുന്നു. പി .ആർ. ഒ: പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SECRET, DYAN SREENIVASAN, SN SWAMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY