SignIn
Kerala Kaumudi Online
Saturday, 02 May 2026 8.18 PM IST

വലിപ്പമോ നിറമോ അല്ല; തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റൊന്ന്, ഇല്ലെങ്കിൽ പണികിട്ടും

Increase Font Size Decrease Font Size Print Page
water-melon

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. രുചിയ്‌ക്കൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഉയർന്ന ജലാംശം ഉള്ളതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചതാണ്. അസിഡിറ്റി പ്രശ്നത്തിനും പരിഹാരം കാണാൻ തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്.

തണ്ണിമത്തനിലെ വിറ്റാമിൻ എ,​ ബീറ്റാ കരോട്ടിൻ എന്നിവ നമ്മുടെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. വിലകുറവ് ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ തണ്ണിമത്തൻ വാങ്ങിവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തനുകൾ സുരക്ഷിതമാണോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ലാഭം ഓർത്ത് തണ്ണിമത്തനിൽ കൃത്രിമ നിറങ്ങളും മധുരവും ചേർക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പലപ്പോഴും തണ്ണിമത്തനിലെ കടും ചുവപ്പ് നിറം കൃത്രിമമായി ചേർത്തതായിരിക്കും. ഇത് തിരിച്ചറിയാൻ ചില പൊടിക്കെെകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

വെള്ളം ഉപയോഗിച്ച് പരിശോധന

ഏറ്റവും ലളിതമായ ഒരു പരിശോധനയാണ് ഇത്. തണ്ണിമത്തനിൽ നിന്ന് ഒരു ചെറിയ കഷ്ണം മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. വെള്ളം ഉടൻ തന്നെ ചുവപ്പായി മാറുന്നുണ്ടെങ്കിൽ അത് കൃത്രിമ നിറം ചേർത്തതാണെന്ന് മനസിലാക്കാം.

വിത്തുകൾ പരിശോധിക്കാം

തണ്ണിമത്തന്റെ വിത്തുകൾ നോക്കിയും ഗുണനിലവാരം മനസിലാക്കാം. സ്വാഭാവികമായി പഴുത്ത തണ്ണിമത്തന്റെ വിത്തുകൾ കറുപ്പോ കടും തവിട്ടോ നിറത്തിലായിരിക്കും. എന്നാൽ വിളറിയ നിറമുള്ളതോ തൊലിയുടെ അതേനിറം പടർന്നതോ ആയ വിത്തുകൾ കൃത്രിമമായി പഴുപ്പിച്ചതിന്റെ സൂചനയാണ്.

പാടുകൾ ഉണ്ടോ?

തണ്ണിമത്തൻ വാങ്ങുന്നതിന് മുൻപ് അതിന്റെ പുറംതൊലി നന്നായി പരിശോധിക്കുക. ചെറിയ ദ്വാരങ്ങളോ, വിള്ളലുകളോ അല്ലെങ്കിൽ അസാധാരണമായ അടയാളങ്ങളോ ഉണ്ടെങ്കിൽ അത് രാസവസ്തുക്കൾ കുത്തിവച്ചതിന്റെ പാടുകളാകാം.

TAGS: WATERMELON, COLOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.