SignIn
Kerala Kaumudi Online
Saturday, 02 May 2026 7.45 PM IST

ബോഡി ക്വാളിറ്റി പരിഹാസമൊന്നും ഏശിയില്ല: ഈ കമ്പനിക്ക് ഇന്ത്യയിൽ ലഭിച്ചത് 1.90 ലക്ഷം അധിക ബുക്കിംഗ്

Increase Font Size Decrease Font Size Print Page
maruthi-suzuki

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ഇന്ത്യയിൽ മാത്രം ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് മാരുതി വിറ്റഴിക്കുന്നത്. വിൽപ്പനയുടെ കാര്യത്തിൽ മറ്റൊരു കമ്പനിക്കും ഇതുവരെ ബ്രാൻഡിന് വെല്ലുവിളിയാവാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും റെക്കോർഡ് നേട്ടമാണ് കയറ്റുമതിയിൽ ഉൾപ്പെടെ മാരുതി സ്വന്തമാക്കിയത്. ഇപ്പോഴിതാ 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനിക്ക് 190,000-ത്തിലധികം തീർപ്പാക്കാത്ത ഓർഡറുകൾ ബാക്കിയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇത് തീർക്കുന്നതിനായി നിർമ്മാണം കൂട്ടിയിരിക്കുകയാണ് കമ്പനി.

ഡിമാഡിനൊപ്പം കൂടിയതോടെ മാരുതി സുസുക്കി കാറുകളുടെ ബുക്കിംഗ് പിരീഡും വർധിച്ചിട്ടുണ്ട്. കൊടുത്തുതീർക്കാനുള്ള 1.90 ലക്ഷം ബുക്കിംഗുകൾ ഉള്ളതിൽ 130,000 യൂണിറ്റുകളും സ്മോൾ കാർ വിഭാഗത്തിൽ നിന്നുള്ളതാണ്. ആൾട്ടോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഷിഫ്റ്റ് ഡിസയർ തുടങ്ങിയ മോഡലുകളാണ് ഇതിൽ കൂടുതലായും ഉൾപ്പെടുന്നത്. ഓർഡറുകൾ പെൻഡിംഗിലാവാൻ കാരണം നിർമാണവുമായി ബന്ധപ്പെട്ട വെല്ലുവിളികളാണെന്നാണ് ബ്രാൻഡ് പറയുന്നത്. പ്രതിസന്ധി പരിഹരിക്കാൻ വാഹനങ്ങളുടെ നിർമാണം ദ്രുതഗതിയിലാക്കുവാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു. ഗുജറാത്തിലെ ഖൊരാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ആദ്യ ഘട്ട ഉത്പ്പാദന ശേഷി വർധിപ്പിക്കുന്നതിനും കമ്പനി അംഗീകാരം നൽകിയിട്ടുണ്ട്.


നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ബിഎസ്ഇയും വഴിയാണ് ഈ വിവരങ്ങൾ മാരുതി സുസുക്കി പങ്കുവെച്ചിരിക്കുന്നത്. വാഹനങ്ങളുടെ വാർഷിക ഉത്പ്പാദന അളവ് 250,000 യൂണിറ്റായി വർദ്ധിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിനായി ആകെ 10,189 കോടി രൂപയുടെ നിക്ഷേപം നീക്കിവെച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഗുരുഗ്രാം, മനേസർ, ഖാർഖോഡ, ഹൻസൽപൂർ എന്നിവിടങ്ങളിലെ പ്ലാന്റുകൾ സംയോജിപ്പിച്ചുള്ള മാരുതി സുസുക്കിയുടെ നിലവിലെ ഉത്പ്പാദന ശേഷി പ്രതിവർഷം ഏകദേശം 2.40 ദശലക്ഷം യൂണിറ്റാണ്. പരമാവധി നിർമാണ ശേഷി പ്രതിവർഷം 2.60 ദശലക്ഷം യൂണിറ്റ് വരെയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കിയുടെ ഇന്ത്യൻ മോഡൽ നിരയിൽ നിലവിൽ ആകെ 17 കാറുകളാണുള്ളത്. അരീന ഡീലർഷിപ്പുകൾ വഴി കമ്പനി 10 മോഡലുകളും നെക്സ ഡീലർഷിപ്പുകൾ വഴി 7 മോഡലുകളുമാണ് കമ്പനി വിൽക്കുന്നത്. കഴിഞ്ഞ 2026 മാർച്ച് മാസം കമ്പനി 2.25 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കും മാരുതി കൈവരിച്ചിരുന്നു. കൂടാതെ 2026 സാമ്പത്തിക വർഷം 24 ലക്ഷത്തിലധികം കാറുകളുടെ റെക്കോർഡ് വിൽപ്പനയും ബ്രാൻഡിന് നോടാനായിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം മാരുതിയുടെ പ്ലാന്റുകളിൽ നിന്ന് 23.47 ലക്ഷം കാറുകളാണ് നിർമിച്ച് പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വാർഷിക ഉത്പാദന കണക്കാണിത്. അതേസമയം,​ ഹ്യുണ്ടായി,​ മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ മാരുതി സുസുക്കിയും കാർ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

TAGS: AUTO, AUTONEWS, LIFESTYLE, MARUTHI, SUZUKI, CAR, AUTOMOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.