
മലപ്പുറം: തന്റെ രാഷ്ട്രീയ കോട്ടയായ തവനൂരിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കെ.ടി ജലീൽ. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ്‌യെ അഭിനന്ദിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വി.എസ്. ജോയ് ഉയർത്തിയ ശക്തമായ വെല്ലുവിളിക്കു മുന്നിൽ ജലീലിന് കാലിടറുകയായിരുന്നു. പരാജയം ഉറപ്പായതോടെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയച്ചത്.
ജനവിധി അംഗീകരിക്കുന്നു. വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍. തനവൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ തവനൂര്‍ കെ ടി ജലീലിന് അനുകൂലമല്ല എന്ന വിലയിരുത്തലുണ്ടായിരുന്നു. ബൂത്തുതല കണക്കുകള്‍ വച്ച് തവനൂരില്‍ ഭൂരിപക്ഷം കുറയുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തില്‍ കെ ടി ജലീലിനെതിരായ ഘടകങ്ങളും വി എസ് ജോയ്ക്ക് അനുകൂലമായെന്നാണ് രാഷ്ട്രീസ നിരീക്ഷകരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |