SignIn
Kerala Kaumudi Online
Saturday, 02 May 2026 7.34 PM IST

ഒന്നര വർഷം മുമ്പ് മരിച്ചയാൾക്ക് എ ഐ ക്യാമറ നോട്ടീസ്; അച്ഛനെ അറസ്റ്റ് ചെയ്യട്ടെ, അല്ലാതെന്ത് ചെയ്യുമെന്ന് മകൻ

Increase Font Size Decrease Font Size Print Page
vinod

പാലക്കാട്: ഒന്നര വർഷം മുമ്പ് മരണപ്പെട്ടയാൾ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ്. പാലക്കാട് സ്വദേശി വിനോദിന്റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. വിനോദിന്റെ മരിച്ചുപോയ പിതാവ് ഓടിച്ച ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റ് യാത്രക്കാരിക്ക് ഹെൽമറ്റ് ഇല്ലെന്നാണ് എ ഐ ക്യാമറ കണ്ടെത്തിയിരിക്കുന്നത്.

89-ാമത്തെ വയസിലാണ് വാഹന ഉടമയായ പാലക്കാട് കാവൽപ്പാട് സ്വദേശി ചന്ദ്രശേഖരൻ മരിച്ചത്. ഒന്നര വർഷം മുമ്പായിരുന്നു ഇത്. മരിക്കുന്നതിന് ഏഴ് മാസം മുമ്പ് അദ്ദേഹം അൽഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. അന്ന് മുതൽ പഞ്ചറായിക്കിടക്കുന്ന വണ്ടി പുറത്ത് പോലും എടുത്തിട്ടില്ലെന്നാണ് മക്കൾ പറയുന്നത്. ഈ വാഹനത്തിന് പിഴ ലഭിച്ചതിന്റെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബം.

'ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറില്ല. കഴിഞ്ഞ ഒന്നര വർഷമായി വാഹനം പുറത്തേക്കെടുത്തിട്ടില്ല. ഇനി അവർ അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും'- വിനോദ് പറയുന്നു.

TAGS: AI CAMERA, VINOD, AI CAMERA NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.